ഡറാഡൂൺ: ഉത്തരാഖണ്ഡിലെ ബി.ജെ.പി നേതാവിെൻറയും കുടുംബത്തിെൻറയും ബിസിനസ് സ്ഥ ാപനങ്ങളിൽ ആദായ നികുതി വകുപ്പ് പരിശോധന നടത്തി. വരാനിരിക്കുന്ന തദ്ദേശ സ്വയംഭര ണ സ്ഥാപനങ്ങളിലേക്കുള്ള തെരഞ്ഞെടുപ്പിൽ ഡറാഡൂൺ നഗരസഭയിലെ മേയർ സ്ഥാനാർഥിയായി മത്സരിക്കാനിരിക്കുന്ന അനിൽ ഗോയലിെൻറയും കുടുംബത്തിെൻറയും ഉടമസ്ഥതയിൽ ഉത്തരാഖണ്ഡിലും ഹരിയാനയിലുമുള്ള 13 സ്ഥാപനങ്ങളിലാണ് ഒരേസമയം പരിശോധന നടന്നത്.
കണക്കിലെ ക്രമക്കേട്, നികുതിവെട്ടിപ്പ്, കണക്കിൽപെടാത്ത സ്വത്ത് കൈവശംവെക്കൽ തുടങ്ങിയവയുടെ പേരിലാണ് പരിശോധന. നിരവധി രേഖകൾ പിടിച്ചെടുത്തതായി ആദായനികുതി വകുപ്പ് വക്താവ് പറഞ്ഞു. 2016ൽ സംസ്ഥാനത്തുനിന്നുള്ള ബി.ജെ.പിയുടെ രാജ്യസഭ സ്ഥാനാർഥിയായിരുന്നു ഗോയൽ. അതേസമയം, നിലവിൽ ഗോയൽ പാർട്ടിയുടെ സ്ഥാനങ്ങൾ വഹിക്കുന്നില്ലെന്ന് സംസ്ഥാന ബി.ജെ.പി നേതൃത്വം പ്രതികരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.