മുംബൈ: റിപബ്ലിക് ടിവി എഡിറ്റർ ഇൻ ചീഫ് അർണബ് ഗോസ്വാമി, ബോളിവുഡ് നടി കങ്കണ റണാവത് എന്നിവർക്കെതിരെ വിമർശനവുമായി സജീവമായിരുന്ന ശിവസേന എം.എൽ.എ പ്രതാപ് സർനായിക്കിെൻറ കമ്പനി ഓഫിസിലും വീട്ടിലും റെയ്ഡ് നടത്തിയ എൻഫോഴ്സ്മെൻറ് ഡയറക്ടറേറ്റ് (ഇ.ഡി) അദ്ദേഹത്തിെൻറ മകൻ വിഹംഗ് നായിക്കിനെ കസ്റ്റഡിയിലെടുത്തു. മറ്റ് സ്ഥാപനങ്ങൾക്ക് സുരക്ഷ ജീവനക്കാരെ നൽകുന്ന കമ്പനിയായ ടോപ്സ് ഗ്രൂപ് കാര്യാലയങ്ങളിലും കമ്പനി ഉടമകളുടെ വീട്ടിലുമാണ് കള്ളപ്പണം വെളുപ്പിക്കുന്നതിനെതിരായ പി.എം.എൽ.എ നിയമപ്രകാരം ഇ.ഡി റെയ്ഡ് നടത്തിയത്.
നടൻ സുശാന്ത് സിങ് രാജ്പുതിെൻറ ആത്മഹത്യയുമായി ബന്ധപ്പെട്ട് ശിവസേന സർക്കാറിനും മുംബൈ പൊലീസിനുമെതിരെ വ്യാജവാർത്തകൾ നൽകിയതിന് അർണബ് ഗോസ്വാമിക്ക് എതിരെ മഹാരാഷ്ട്ര നിയമസഭയിൽ പ്രതാപ് സർനായിക്ക് ആണ് അവകാശലംഘന നോട്ടീസ് നൽകിയത്. മുംബൈ നഗരത്തെ പാക്കധീന കശ്മീരിനോട് ഉപമിച്ച കങ്കണ റണാവത്തിെൻറ മുഖത്തടിക്കുമെന്നും സർനായിക്ക് പറഞ്ഞിരുന്നു.
കങ്കണ വിഷയത്തിൽ സർനായിക്കിന് നോട്ടീസ് നൽകിയ ദേശീയ വനിത കമീഷൻ അദ്ദേഹത്തിെൻറ അറസ്റ്റ് ആവശ്യപ്പെട്ടിരുന്നു.
തന്നെ അറസ്റ്റുചെയ്യാനുള്ള ഗൂഢാലോചനയാണ് നടക്കുന്നതെന്ന് അന്ന് അദ്ദേഹം പ്രതികരിക്കുകയും ചെയ്തു. സംവിധായകൻ അനുരാഗ് കാശ്യപിനെതിരെ നടി പായൽ ഘോഷ് മാനഭംഗം ആരോപിച്ചപ്പോഴും ഗൂഢാലോചന ആരോപിച്ച് സർനായിക്ക് രംഗത്തെത്തിയിരുന്നു.
കേന്ദ്ര ഏജൻസികളെ ഉപയോഗിച്ച് ശിവസേനക്കാരുടെയും എം.എൽ.എമാരുടെയും വായടപ്പിക്കാനുള്ള കേന്ദ്ര സർക്കാരിെൻറ ശ്രമങ്ങൾ
വിജയിക്കില്ലെന്ന് റെയിഡുമായി ബന്ധപ്പെട്ട് ശിവസേന നേതാവ് സഞ്ജയ് റാവത്ത് പ്രതികരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.