ന്യൂഡൽഹി: ഹരിയാന, ഡൽഹി, ഹിമാചൽ പ്രദേശ് എന്നീ സംസ്ഥാനങ്ങളിലെ 13 സ്ഥലങ്ങളിൽ ആദായനികുതി വകുപ്പ് നടത്തിയ റെയ്ഡി ൽ കോടികളുടെ കളളപ്പണവും നികുതിവെട്ടിപ്പും കണ്ടെത്തി. 200 കോടിയിലേറെ രുപയുടെ കണക്കിൽ പെടാത്ത വിദേശ സ്വത്തുക്കള ും 30 കോടി രൂപയുടെ നികുതിവെട്ടിപ്പും കണ്ടെത്തിയിട്ടുണ്ട്.
സമീപ സംസ്ഥാനങ്ങളിൽ ഉത്തരവാദിത്തപ്പെട്ട രാഷ്ട്രീയ പദവികളിലിരിക്കുന്നവരുടെ നിയന്ത്രണത്തിലുള്ള ഒരുസംഘമാണ് ഇതിനു പിന്നിൽ. പതിറ്റാണ്ടുകളായി ഈ സംഘം ഉണ്ടാക്കിയെടുത്ത കള്ളപണമാണ് പിടിച്ചെടുത്തതെന്ന് കേന്ദ്ര പ്രത്യക്ഷ നികുതി വകുപ്പ് വ്യക്തമാക്കി. എന്നാൽ പണവുമായി ബന്ധമുള്ള രാഷ്ട്രീയക്കാരുടെ പേരുവിവരങ്ങൾ അവർ വെളിപ്പെടുത്തിയിട്ടില്ല.
ജൂലൈ 23നാണ് ആദായ നികുതി വകുപ്പ് പരിശോധന തുടങ്ങിയത്. നികുതി വെട്ടിക്കുന്നതിനായി കള്ളപണം വിദേശ ട്രസ്റ്റുകളുടേയും കമ്പനികളുടേയും പേരിൽ ബ്രിട്ടീഷ് വിർജിൻ ദ്വീപ്, പനാമ, യു.കെ, യു.എ.ഇ തുടങ്ങിയ രാജ്യങ്ങളിൽ സ്വത്തുക്കളാക്കി മാറ്റുകയാണ് ചെയ്തത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.