ലോക്​ഡൗൺ നീട്ടിയതോടെ റെയിൽവെ റദ്ദാക്കുന്നത്​ 39 ലക്ഷം ടിക്കറ്റുകൾ

ന്യൂഡൽഹി: രാജ്യത്തെ ലോക്​ഡൗൺ മെയ്​ 3 വരെ നീട്ടിയതോടെ റെയിൽവെ റദ്ദാക്കുന്നത്​ 39 ലക്ഷം ടിക്കറ്റുകൾ. ഏപ്രിൽ 15 മു തൽ മെയ്​ 3 വരെയുള്ള ദിവസങ്ങളിലേക്ക്​ മുൻകൂട്ടി സ്വീകരിച്ച ബുക്കിങുകളാണ്​ റദ്ദാക്കുന്നത്​.

റദ്ദാക്കുന്ന ട ിക്കറ്റുകളുടെ മുഴുവൻ തുകയും തിരിച്ച്​ നൽകുമെന്ന്​​ റെയിൽവെ ഉറപ്പ്​ നൽകിയിട്ടു​ണ്ട്​​. ഒാൺലൈൻ വഴി ടിക്കറ്റ്​ ബുക്ക്​ ചെയ്​തവരുടെ തുക അവരുടെ അക്കൗണ്ടുകളിലേക്ക്​ എത്തും. കൗണ്ടറുകളിൽ നിന്ന്​ നേരിട്ട്​ ടിക്കറ്റെടുത്തവർക്ക്​ ജൂലൈ 31 വരെ തുക മടക്കി വാങ്ങാൻ കൗണ്ടറുകളിൽ സൗകര്യമുണ്ടാകും. ഇതുവരെയും റദ്ദാക്കാത്ത ട്രെയിനുകളിലേക്ക്​ എടുത്ത ടിക്കറ്റുകളും യാത്രക്കാർക്ക്​ റദ്ദാക്കാവുന്നതാണ്​.

പ്രധാനമന്ത്രിയുടെ ആദ്യ പ്രഖ്യാപനം അനുസരിച്ച്​ 21 ദിവസത്തെ ലോക്​ഡൗൺ ഏപ്രിൽ 14 ന്​ അവസാനിക്കേണ്ടതായിരുന്നു. ലോക്​ഡൗൺ നീട്ടുന്നത്​ സംബന്ധിച്ച്​ വ്യക്​തമായ സൂചന നൽകാത്തതിനാൽ ഏപ്രിൽ 15 മുതലുള്ള ​െട്രയിൻ ടിക്കറ്റുകൾക്ക്​ റെയിൽവെ ബുക്കിങ്​ സ്വീകരിച്ചിരുന്നു. ഇതുണ്ടാക്കിയ ആശയകുഴപ്പമാണ്​ കഴിഞ്ഞ ദിവസം മുംബൈ ബാന്ദ്ര സ്​റ്റേഷന്​ മുമ്പിൽ അന്തർ സംസ്​ഥാന തൊഴിലാളികൾ തടിച്ചുകൂടാൻ കാരണമെന്ന ആക്ഷേപവും ഇപ്പോൾ ഉയരുന്നുണ്ട്​.

ലോക്​ഡൗൺ മെയ്​ 3 വരെ നീട്ടിയതോടെ, ഇൗ കാലയളവിലെ 39 ലക്ഷത്തോളം ടിക്കറ്റുകളാണ്​ റെയിൽവെ ഇപ്പോൾ റദ്ദാക്കുന്നത്​. ലോക്​ഡൗൺ നീട്ടിയത്​ 15,523 ട്രെയിനുക​ളെയാണ്​ ബാധിച്ചത്​. ലോക്​ഡൗണിന്​ മുമ്പ്​ പ്രതിദിനം 8.5 ലക്ഷം ടിക്കറ്റുകളാണ്​ ​െഎ.ആർ.സി.ടി.സി വെബ്​സൈറ്റ്​ വഴി ബുക്ക്​ ചെയ്​തിരുന്നത്​.

Tags:    
News Summary - Railways to cancel 39 lakh tickets

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.