ന്യൂഡൽഹി: രാത്രി ജോലിക്ക് നൽകിയിരുന്ന ജീവനക്കാരുടെ ആനുകൂല്യം വെട്ടിച്ചുരുക്കി റെയിൽവേ. 43,600 രൂപയില്‍ കൂടുതല്‍ ശമ്പളമുള്ള ജീവനക്കാരുടെ രാത്രിബത്തയാണ് റെയിൽവേ ഒഴിവാക്കിയത്. ഇതിനെതിരെ റെയിൽവേ സ്റ്റേഷൻ മാസ്റ്റർമാർ സമരം പ്രഖ്യാപിച്ചു.
സമരത്തിെൻറ ഭാഗമായി ശനിയാഴ്ച ഭക്ഷണം ഉപേക്ഷിച്ചാണ് 35,000ത്തോളം വരുന്ന സ്റ്റേഷൻ മാസ്റ്റർമാർ ജോലിക്ക് ഹാജരായത്. ഓൾ ഇന്ത്യ സ്റ്റേഷൻ മാസ്റ്റേഴ്സ് യൂനിയൻ (എ.എം.യു)വിെൻറ നേതൃത്വത്തിൽ ആനൂകൂല്യം എടുത്തുകളഞ്ഞതുമായി ബന്ധപ്പെട്ട് ഒക്ടോബർ ഏഴുമുതൽ സമരം നടന്നുവരുന്നുണ്ട്. ബത്ത എടുത്തുകളഞ്ഞ നടപടി പിൻവലിക്കുന്നതുവരെ സമരം തുടരുമെന്ന് യൂനിയൻ വ്യക്തമാക്കി.
റെയിൽവേ സ്വകാര്യവത്കരണം അവസാനിപ്പിക്കണം. ജീവനക്കാർക്ക് 50 ലക്ഷം രൂപയുടെ ഇൻഷുറസ് അനുവദിക്കണം തുടങ്ങിയ ആവശ്യങ്ങളും സമരത്തിെൻറ ഭാഗമായി ഉന്നയിക്കുന്നുണ്ട്. തീരുമാനം പിൻവലിക്കണമെന്ന് റെയിൽവേ ജീവനക്കാരുടെ സംഘടനയായ ഓൾ ഇന്ത്യ റെയിൽവേമെൻസ് ഫെഡറേഷനും ആവശ്യപ്പെട്ടു.
അതേസമയം, ഉയർന്ന ശമ്പളമുള്ള ജീവനക്കാരുടെ രാത്രിബത്ത ഉപേക്ഷിക്കാൻ പേഴ്സനൽ കാര്യ മന്ത്രാലയം ജൂലൈയിൽ എല്ലാ മന്താലയങ്ങൾക്കും നിർദേശം നൽകിയിരുെന്നന്നും അതു നടപ്പാക്കുക മാത്രമാണ് ചെയ്തതെന്നുമാണ് റെയിൽവേയുടെ വിശദീകരണം
കോവിഡിെൻറ പശ്ചാത്തലത്തില്‍ 2020 ജനുവരി മുതൽ 2021 ജൂലൈ വരെയുള്ള ക്ഷാമബത്ത നേരത്തെ മരവിപ്പിച്ചിരുന്നു. കൂടാതെ, പി.എം കെയർ ഫണ്ടിലേക്ക് ജീവനക്കാരുടെ ശമ്പളത്തിെൻറ ഒരു ഭാഗം പിടിച്ചു വാങ്ങിയിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.