ന്യൂഡൽഹി: ആൻഡമാൻ നിക്കോബാർ ദ്വീപുകളിൽ ട്രെയിനോടിക്കാൻ കേന്ദ്ര സർക്കാർ അനുമതി. ആൻഡമാൻ നിക്കോബാർ ദ്വീപുകളിലെ പോർട്ട്ബ്ലെയറിനെയും ദിഗ്ലിപൂരിനെയും ബന്ധിപ്പിച്ചാണ് ട്രെയിൻ സർവ്വീസ് തുടങ്ങുക. 240 കിലോമീറ്റർ നീളത്തിൽ ബ്രോഡ് ഗേജ് റെയിൽവേ ലൈനാണ് വരുന്നത്.
പദ്ധതിക്ക് റെയിൽവേ മന്ത്രാലയം അനുമതി നൽകി. ആൻഡമാനിലെ തെക്കും വടക്കുമുള്ള രണ്ടു നഗരങ്ങളെ ബന്ധിപ്പിക്കുന്ന തരത്തിലാണ് റെയിൽവേ ലൈൻ വരുന്നത്. നിലവിൽ 14 മണിക്കൂർ ബസിൽ സഞ്ചരിക്കുകയോ 24 മണിക്കൂർ ബോട്ട് യാത്ര നടത്തുകയോ ചെയ്താൽ മാത്രമേ ഒരിടത്തു നിന്ന് മറ്റൊരിടത്ത് എത്തുകയുള്ളൂ. എന്നാൽ ബ്രോഡ് ഗേജ് വരുന്നതോെട മൂന്നു മണിക്കൂർ കൊണ്ട് യാത്ര സാധ്യമാകും.
2,413.68 കോടി രൂപയാണ് ചെലവ് പ്രതീക്ഷിക്കുന്നത്. നയതന്ത്ര പ്രാധാന്യവും ടൂറിസം സാധ്യതകളും കണക്കിലെടുത്താണ് ഇത്തരമൊരു പദ്ധതിയ്ക്ക് മന്ത്രാലയം രൂപംനല്‍കിയത്. റെയില്‍ പാത യാഥാര്‍ത്ഥ്യമാകുന്നതോടെ ദ്വീപിലെ വിനോദ സഞ്ചാര മേഖലയില്‍ സന്ദര്‍ശകരുടെ എണ്ണം വർഷത്തിൽ 4.5 ലക്ഷം എന്നത് 6 ലക്ഷമായി വർധിക്കുമെന്ന പ്രതീക്ഷയിലാണ് അധികൃതർ.
റെയില്‍ മന്ത്രാലയത്തിെൻറ ആസൂത്രണ- സാമ്പത്തിക വിഭാഗം കഴിഞ്ഞ ആഴ്ചയാണ് പദ്ധതിക്ക് അംഗീകാരം നല്‍കിയത്. പദ്ധതിക്ക് ചെലവാകുന്ന തുകയുടെ പകുതി ആന്‍ഡമാന്‍- നിക്കോബാര്‍ സര്‍ക്കാരാണ് വഹിക്കുക.
പാത സംബന്ധിച്ച് റെയില്‍വേ നടത്തിയ സര്‍വ്വേ 2014 ഡിസംബറില്‍ പൂര്‍ത്തീകരിച്ചിരുന്നു. എന്നാല്‍ പിന്നീട് ഇത് മുടങ്ങുകയും 2016ല്‍ വീണ്ടും സര്‍വ്വേ നടത്തി പദ്ധതി പുനരുജ്ജീവിപ്പിക്കുകയുമായിരുന്നു..
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.