ന്യൂഡൽഹി: ഇന്ത്യയെന്ന ആശയത്തെ നിലനിർത്താനായി ശബ്ദമുയർത്തേണ്ട സമയമാണിതെന്ന് മുൻ പ്രധാനമന്ത്രി ഡോ. മൻമോഹൻ സിങ ്. ജമ്മുകശ്മീരിന്‍റെ പ്രത്യേക പദവി റദ്ദാക്കിയ നടപടിയിലും തുടർന്നുണ്ടായ സംഘർഷാവസ്ഥയിലും അദ്ദേഹം ഉത്കണ്ഠ രേഖപ്പെടുത്തി.
എല്ലാ ശബ്ദങ്ങളും പരിഗണിക്കുകയെന്നത് പ്രധാനമാണെന്ന് മൻമോഹൻ സിങ് പറഞ്ഞു. ഇന്ത്യയെന്ന മഹത്തായ ആശയം സംരക്ഷിക്കപ്പെടണം. നാം ശബ്ദമുയർത്തിയാൽ മാത്രമേ അത് സാധ്യമാകൂ. മുൻ കേന്ദ്രമന്ത്രി ജയ്പാൽ റെഡ്ഡിയുടെ അനുസ്മരണ ചടങ്ങിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.
കടുത്ത പ്രതിസന്ധിയിലൂടെയാണ് ഇന്ത്യ കടന്നുപോകുന്നത്. രാജ്യത്തെ പുറകോട്ടടിക്കുന്ന ശക്തികളെ നേരിടാൻ പുരോഗമനപരമായി ചിന്തിക്കുന്ന എല്ലാവരുടെയും സഹകരണം ആവശ്യമാണെന്നും മൻമോഹൻ സിങ് പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.