ചെന്നൈ: തമിഴക വെട്രി കഴകം (ടി.വി.കെ) നേതാവ് വിജയുടെ ഗവർണറുമായുള്ള കൂടിക്കാഴ്ചക്ക് പിന്നാലെ രാജ്ഭവൻ പുറത്തിറക്കിയ പത്രക്കുറിപ്പിൽ ‘വിജയ്’ക്ക് പകരം ‘സി. ജോസഫ് വിജയ്’ എന്ന് സംബോധന ചെയ്തത് മനഃപൂർവമാണെന്നും ഇത് ഫാഷിസമാണെന്നും ഡി.എം.കെ വിദ്യാർഥി വിഭാഗം പ്രസിഡന്റ് രാജീവ്ഗാന്ധി.
അണ്ണാ സർവകലാശാല കാമ്പസിൽ വിദ്യാർഥിനിക്കെതിരായി നടന്ന ലൈംഗികാതിക്രമത്തിന്റെ പശ്ചാത്തലത്തിലാണ് തമിഴ്നാട്ടിലെ ക്രമസമാധാന പ്രശ്നമുന്നയിച്ച് ഗവർണർ ആർ.എൻ. രവിയെ വിജയ് നേരിൽ സന്ദർശിച്ച് നിവേദനം നൽകിയത്. ‘വിജയ്’ എന്ന പേരിലാണ് നിവേദനം നൽകിയത്.
ടി.വി.കെ അധ്യക്ഷൻ ‘സി. ജോസഫ് വിജയ്’ ഗവർണറെ കണ്ട് നിവേദനം കൈമാറിയെന്നായിരുന്നു രാജ്ഭവന്റെ അറിയിപ്പ്. ഇതിന് പിന്നിലുള്ള ഗവർണറുടെ നിക്ഷിപ്ത താൽപര്യം വിജയ് തിരിച്ചറിയണമെന്ന് ഡി.എം.കെ പറഞ്ഞു. ഫാഷിസവും പായസവും തമ്മിലുള്ള വ്യത്യാസം മനസ്സിലാക്കാൻ വിജയ്ക്ക് കഴിയില്ലെന്നും രാജീവ്ഗാന്ധി പ്രസ്താവിച്ചു. ഇത് സമൂഹമാധ്യമങ്ങളിലും ചർച്ചയായിട്ടുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.