മുംബൈ: അശ്ലീലചിത്ര നിർമ്മാണത്തിൽ അറസ്റ്റിലായ രാജ്കുന്ദ്ര അന്വേഷണവുമായി സഹകരിക്കുന്നില്ലെന്ന് മുംബൈ ക്രൈംബ്രാഞ്ച്. ചോദ്യങ്ങൾക്ക് വ്യക്തമായ മറുപടി നൽകുന്നില്ല. ആരോപണങ്ങൾ മുഴുവൻ നിഷേധിക്കുകയാണ് കുന്ദ്ര ഇപ്പോഴും ചെയ്യുന്നതെന്നും അധികൃതർ പറഞ്ഞു. എന്നാൽ, കുന്ദ്രക്കെതിരെ ആവശ്യമായ തെളിവുകളുണ്ടെന്ന് ക്രൈംബ്രാഞ്ച് വ്യക്തമാക്കി.
2019 ആഗസ്റ്റിലാണ് കുന്ദ്ര അശ്ലീലചിത്രങ്ങളുടെ നിർമാണം തുടങ്ങിയത്. ഇതുവരെ 100ഓളം ചിത്രം നിർമ്മിച്ചു. ഒരു ടി.ബിയുടെ ഇലക്ട്രോണിക് ഡാറ്റ കുന്ദ്രയുടെ വിവിധ സ്ഥാപനങ്ങളിൽ നിന്ന് പിടിച്ചെടുത്തിട്ടുണ്ട്. കുറേ ഡാറ്റ ഡിലീറ്റ് ചെയ്തിട്ടുണ്ട്. ഫോറൻസിക് വിദഗ്ധരുടെ സഹായത്തോടെ ഇത് വീണ്ടെടുക്കാനുള്ള ശ്രമമാണ് നടത്തുന്നതെന്നും ക്രൈംബ്രാഞ്ച് അറിയിച്ചു.
കുന്ദ്രയുടെ ആപിന് 20 ലക്ഷം പെയ്ഡ് സബ്സ്ക്രൈബേഴ്സാണുള്ളത്. ആപിൽ നിന്ന് നല്ല വരുമാനവും കുന്ദ്രക്ക് ലഭിച്ചിട്ടുണ്ട്. വെബ്സൈറ്റിൽ വിഡിയോകൾ അപ്ലോഡ് ചെയ്യുന്നതിനേക്കാൾ സൗകര്യപ്രദമായതിനാലാണ് കുന്ദ്ര ആപിലേക്ക് നീങ്ങിയതെന്നും പൊലീസ് അറിയിച്ചു. അതേസമയം, അറസ്റ്റൊഴിവാക്കാൻ കുന്ദ്ര മുംബൈ ക്രൈംബ്രാഞ്ചിന് 25 ലക്ഷം രൂപ കൈക്കൂലി നൽകിയെന്ന റിപ്പോർട്ടുകളും പുറത്ത് വന്നിട്ടുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.