തെളിവ്​ നശിപ്പിക്കാൻ പുതിയ ​ഫോൺ, 'പ്ലാൻ ബി'യും; കുന്ദ്ര നീലചിത്ര കേസിൽ പൊലീസ്​

മുംബൈ: നീലചിത്ര നിർമാണ​ -വിതരണ കേസിൽ അറസ്റ്റിലായ വ്യവസായിയും ബോളിവുഡ്​ താരം ശിൽപ്പ ഷെട്ടിയുടെ ഭർത്താവുമായ രാജ്​ കുന്ദ്രയും കൂട്ടാളികളും അറസ്റ്റിലാകുമെന്ന്​ അറിഞ്ഞതോടെ നടത്തിയത്​ നാടകീയ നീക്കങ്ങൾ. ഫെബ്രുവരിയിൽ പോണോഗ്രാഫി റാക്കറ്റിനെ മുംബൈയിൽ അറസ്റ്റ്​ ചെയ്​തതോടെ​ മൊബൈൽ ഫോണിൽനിന്ന്​ വിവരങ്ങൾ ഡിലീറ്റ്​ ചെയ്യുകയും ​പഴയ ഫോൺ മാറ്റി പുതിയ ഫോൺ വാങ്ങുകയും ചെയ്​തതായാണ്​​ പൊലീസിന്​ ലഭിച്ച വിവരം.

രാജ്​ കുന്ദ്രയുടെ മൊബൈൽ ഫോൺ പരിശോധനക്ക്​ വിധേയമാക്കിയിരുന്നു. വാട്​സ്​ആപ്​ ചാറ്റുകൾ, കോൾ റെക്കോഡുകൾ, മെസേജുകൾ, ചിത്രങ്ങൾ, വിഡിയോകൾ തുടങ്ങിയ തെളിവുകൾ ശേഖരിക്കുന്നതിനായിരുന്നു ഇത്​. എന്നാൽ കുന്ദ്ര ക്രൈം ബ്രാഞ്ചിൽ സമർപ്പിച്ച ഫോൺ മാർച്ചിൽ വാങ്ങിയതാ​െണന്നായിരുന്നു പൊലീസിന്‍റെ കണ്ടെത്തൽ. പുതിയ ഫോൺ വാങ്ങിയപ്പോൾ പഴയ ​േഫാൺ നശിപ്പിച്ചതായായും കുന്ദ്ര പൊലീസിനെ അറിയിക്കുകയായിരുന്നു.

കുന്ദ്രയുടെ ​പഴയ മൊബൈൽ ഫോൺ കേസിൽ നിർണായക തെളിവാകുമെന്നാണ്​ പൊലീസിന്‍റെ കണ്ടെത്തൽ. എന്നാൽ ഫോൺ കണ്ടെത്താൻ സാധിക്കാത്തതിനാൽ നീല ചിത്ര നിർമാണവുമായി ബന്ധപ്പെട്ട ഫോൺ കോളുകളും ചാറ്റുകളും കണ്ടെത്താൻ സാധിക്കില്ല.

അതേസമയം കേസിൽ കുന്ദ്രക്കെതിരെ സാക്ഷി പട്ടികയിൽ ഉൾപ്പെടുത്തിയ ജീവനക്കാരോട്​ വിഡിയോ ക്ലിപ്പുകൾ ഡിലീറ്റ്​ ചെയ്യാൻ ആവശ്യപ്പെട്ടിരുന്നതായി മൊഴി നൽകി. ജീവനക്കാരുടെ മൊഴിയിൽ അശ്ലീല ചിത്രങ്ങൾ കുന്ദ്രയുടെ മൊബൈൽ ആപ്ലിക്കേഷനുകളിൽനിന്നാണ്​ അപ്​ലോഡ്​ ചെയ്​തതെന്നും പൊലീസ്​ കണ്ടെത്തി. ആപ്​ ഗൂഗ്​ൾ പ്ലേ സ്​റ്റോറിൽനിന്നും ആപ്പ്​ൾ ആപ്പ്​ സ്​റ്റോറിൽനിന്നും നീക്കം ചെയ്​തിരുന്നു. ആപ്പ്​ നീക്കം ചെയ്യുമെന്ന്​ അറിയാവുന്നതിനാൽ തന്നെ പ്ലാൻ ബി നടപ്പാക്കുകയും ബോളിഫെയിം എന്ന ആപ്പ്​ അവതരിപ്പിച്ചതായും പൊലീസ്​ പറയുന്നു. ബിസിനസ്​ മുന്നോട്ടുപോകാൻ വേണ്ടിയാ​ണിതെന്നും പൊലീസ്​ പറയുന്നു.

അതേസമയം, നിരവധി തെളിവുകൾ കുന്ദ്ര നശിപ്പിച്ചെങ്കിലും ​മു​ംബൈ അന്ദേരിയിലെ വീട്ടിൽ നടത്തിയ പരിശോധനയിൽ കേസുമായി ബന്ധപ്പെട്ട നിർണായക രേഖകൾ പൊലീസിന്​ ലഭിച്ചിരുന്നു. കൂടാതെ ഡീലീറ്റ്​ ചെയ്​ത ഡിജിറ്റൽ തെളിവുകൾ ഡിജിറ്റൽ ഫോറൻസിന്‍റെ വിദഗ്​ധരുടെ സഹായത്തോടെ തിരി​ച്ചെടുക്കാനുള്ള ശ്രമത്തിലാണ്​.

പ്രധാന പ്രതികളായ മൂന്നുപേരിൽ രണ്ടു പേർക്ക്​ മാത്രമാണ്​ സെർവർ ലഭ്യമാകൂ. രാജ്​ കുന്ദ്രക്കും രയാൻ തോർപെക്കുമാണ്​ സെർവർ ഉപയോഗിക്കാൻ കഴിയൂ. രാജ്​ ക​ുന്ദ്രയുടെ ഓഫിസിൽനിന്ന്​ 120 നീല ചിത്രങ്ങളാണ്​ പൊലീസ്​ കണ്ടെടുത്തത്​. ഇതെല്ലാം കുന്ദ്രയുടെ ആപ്പിന്‍റെ ബാനറിലുള്ളതായിരുന്നു.

Tags:    
News Summary - Raj Kundra replaced his mobile, deleted data Mumbai Crime Branch

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.