രാജ്​ ടി.വി കാമറാമാൻ കോവിഡ്​ ബാധിച്ച്​ മരിച്ചു

ചെന്നൈ: തമിഴ്​നാട്ടിൽ ടി.വി ചാനൽ കാമറാമാൻ കോവിഡ്​ ബാധിച്ച്​ മരിച്ചു. രാജ്​ ടി.വിയിലെ വേൽമുരുകൻ​ (46) ആണ്​ മരിച്ചത്​.

മാധ്യമ മേഖലയിൽ നിന്ന്​ സംസ്​ഥാനത്ത്​ മരണത്തിന്​ കീഴടങ്ങുന്ന ആദ്യ വ്യക്​തിയാണ്​ വേൽമുരുകൻ. ചെന്നൈ രാജീവ്​ ഗാന്ധി ആശുപത്രിയിൽ 15 ദിവസമായി ചികിത്സയിൽ കഴിയുകയായിരുന്നു.

ഇന്ത്യയിൽ ഏറ്റവും കൂടുതൽ കോവിഡ്​ ബാധിതരുള്ള സംസ്​ഥാനങ്ങളിൽ ഒന്നാണ്​ തമിഴ്​നാട്​. സംസ്​ഥാന​ത്ത്​ നിരവധി മാധ്യമപ്രവർത്തകർക്കും രോഗം ബാധിച്ചിരുന്നു.

24 മണിക്കൂറിനുള്ളിൽ 3,509 പേർക്ക്​​ രോഗം ബാധിച്ചു. പുതുതായി 45 പേർ കൂടി മരിച്ചു. ഇതോടെ സംസ്ഥാനത്തെ ആകെ കോവിഡ്​ ബാധിതരുടെ എണ്ണം 70,977 ആയി. ഇതിൽ 911 പേർ മരിച്ചു.  

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.