ജയ്പൂർ: അഴിമതി നടത്തിയ മുൻ കോൺഗ്രസ് കൗൺസിലർമാരെ ശുദ്ധീകരിക്കാൻ ലക്ഷ്യമിട്ട് ജയ്പൂർ മുനിസിപ്പൽ കോർപറേഷൻ ഹെറിറ്റേജിൽ ബി.ജെ.പി ശുദ്ധികലശം നടത്തി. ഗംഗാനദിയിൽ നിന്നുള്ള വെള്ളവും ഗോമൂത്രവും ഉപയോഗിച്ചാണ് ശുദ്ധികലശം. ഇതിലൂടെ അഴിമതി നടത്തിയ ഉദ്യോഗസ്ഥരുടെയും കൗൺസിലർമാരുടെയും തെറ്റുകൾ ശുദ്ധീകരിക്കപ്പെടുമെന്നാണ് ബി.ജെ.പിയുടെ വാദം.
െതറ്റു ചെയ്തവരെ സനാതനികൾ ആക്കി മാറ്റാൻ സഹായിക്കുന്ന ചടങ്ങാണിതെന്ന് ഹത്തോജ് ധാം ക്ഷേത്രത്തിലെ മഹന്ത് ആചാര്യ പറഞ്ഞു. ജയ്പൂർ മുനിസിപ്പൽ കോർപറേഷൻ ഹെറിറ്റേജിലെ മുൻ മേയർ മുനേഷ് ഗുർജാർ ഉൾപ്പെടെ നിരവധി കോൺഗ്രസ് കൗൺസിലർമാർ ബി.ജെ.പിയിലേക്ക് കൂറുമാറിയിരുന്നു. അഴിമതി ആരോപണത്തെ തുടർന്ന് ഇവരെ പാർട്ടിയിൽ നിന്ന് പുറത്താക്കിയതിന് പിന്നാലെയാണ് കൂറുമാറ്റം. അതിനു ശേഷം കോൺഗ്രസിന്റെ ഏഴ് കൗൺസിലർമാരുടെയും ബി.ജെ.പിയിൽ ചേർന്ന സ്വതന്ത്ര കൗൺസിലറുടെയും പിന്തുണയോടെ കുസും യാദവിനെ പുതിയ മേയറായി നിയമിച്ചു.
സംസ്ഥാനത്തെയും കേന്ദ്രത്തിലെയും ബി.ജെ.പി നേതാക്കളാണ് കോൺഗ്രസിനെതിരെ ആദ്യം അഴിമതി ആരോപണം ഉന്നയിച്ചത്. ഇ.ഡി. ഐ.ടി. സി.ബി.ഐ ഏജൻസികൾ അവരെ നിരന്തരം വേട്ടയാടി. എന്നാൽ ബി.ജെ.പിയിൽ ചേർന്നതോടെ അവരെല്ലാം കുറ്റകൃത്യങ്ങളിൽ നിന്ന് മോചിതരായി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.