നഗരവാസികൾക്ക് 100 തൊഴിൽ ദിനങ്ങൾ ഉറപ്പ് നൽകി രാജസ്ഥാൻ മുഖ്യമന്ത്രി അശോക് ഗെഹ്ലോട്ട്

ജയ്പൂർ: മഹാത്മാഗാന്ധി ദേശീയ തൊഴിലുറപ്പു പദ്ധതി പ്രകാരം നഗരപ്രദേശങ്ങളിലെ കുടുംബങ്ങൾക്ക് 100 തൊഴിൽ ദിനങ്ങൾ ഉറപ്പുവരുത്താൻ പദ്ധതി പ്രഖ്യാപിച്ച് രാജസ്ഥാൻ മുഖ്യമന്ത്രി അശോക് ഗെഹ്ലോട്ട്. ഇന്ദിരാ ഗാന്ധി അർബൻ എംബ്ലോയ്മെന്റ് സ്കീം ചരിത്രപരമാണെന്ന് പ്രഖ്യാപിച്ച ഗെഹ്ലോട്ട് പണപ്പെരുപ്പത്തിന്റെ കാലത്ത് ആർക്കുവേണമെങ്കിലും ഈ പദ്ധതി വഴി തൊഴിൽ തേടാമെന്നും പറഞ്ഞു. രാജസ്ഥാൻ തെരഞ്ഞെടുപ്പ് മുന്നിൽക്കണ്ടാണ് ഗെഹ്ലോട്ടിന്റെ നടപടി.

മറ്റ് സംസ്ഥാനങ്ങളിലെ ഇതേ പദ്ധതികളെ കുറിച്ച് പഠിച്ചശേഷമാണ് സംസ്ഥാനത്ത് ഇൗ പദ്ധതി നടപ്പാക്കുന്നതെന്ന് അദ്ദേഹം പറഞ്ഞു. അംബേദ്കർ ഭവനിൽ നടത്തിയ സംസ്ഥാനതല ഉദ്ഘാടന ചടങ്ങിൽ 10 വനിതാഗുണഭോക്താക്കൾക്ക് തൊഴിൽ കാർഡ് വിതരണം ചെയ്തു.

പദ്ധതിക്ക് കീഴിൽ, പരിസ്ഥിതി സംരക്ഷണം, ജല സംരക്ഷണം, പൈതൃക സംരക്ഷണം, പൂ​ന്തോട്ട പരിപാലനം, കൈയേറ്റം ഒഴിപ്പിക്കൽ, അനധികൃത ​സൈൻ ബോർഡുകൾ, ബോർഡുകൾ, ബാനറുകൾ എന്നിവ നീക്കം ചെയ്യൽ, അണുനശീകരണം തുടങ്ങിയവ നടപ്പിലാക്കും.

18 മുതൽ 60 വയസിനിടയിലുള്ളവർക്കാണ് പദ്ധതിയിൽ രജിസ്റ്റർ ചെയ്യാൻ അവസരമുള്ളത്. നഗര തദ്ദേശ സ്ഥാപനങ്ങളിലെ ഓരോ വാർഡുകളിൽ നിന്നും കുറഞ്ഞത് 50 പേർക്കെങ്കിലും ജോലി നൽകാൻ സാധിക്കും.

പദ്ധതിയിൽ രജിസ്റ്റർ ​െചയ്യുന്നതിന് ജനാധാർ കാർഡ് ആവശ്യമാണ്. ഇ-മിത്ര സെന്ററുകൾ വഴി രജിസ്ട്രേഷൻ പൂർത്തിയാക്കാം. 800 കോടിയാണ് പദ്ധതിക്കായി സർക്കാർ നീക്കിവെച്ചിരിക്കുന്നത്.

Tags:    
News Summary - Rajasthan Chief Minister Ashok Gehlot has assured 100 days of employment to the city dwellers

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.