തിരുവനന്തപുരം: രാജസ്ഥാനിലെ കോൺഗ്രസിനും കേരളത്തിലെ കോൺഗ്രസിന്‍റെ നിലപാടാണെന്നും, രണ്ട് സിറ്റിങ് സീറ്റുകളിൽ സി.പി.എമ്മിനെ തോൽപ്പിക്കാൻ ബി.ജെ.പിക്ക് വോട്ട് നൽകിയെന്നും പാർട്ടി സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദൻ. ബദൽ രാഷ്ട്രീയം മുന്നോട്ടുവെക്കാതെ ബി.ജെ.പിക്ക് ബദലാകാൻ കോൺഗ്രസിന് സാധിക്കില്ലെന്നും അദ്ദേഹം പറഞ്ഞു.
'രാജസ്ഥാനിൽ രണ്ട് സിറ്റിങ് സീറ്റ് സി.പി.എമ്മിന് ഉണ്ടായിരുന്നു. ഭദ്ര മണ്ഡലത്തിൽ ഒരു ലക്ഷത്തിലധികം വോട്ട് സി.പി.എമ്മിന് ലഭിച്ചു. ഭദ്രയിൽ കേവലം 1161 വോട്ടിനാണ് തോറ്റത്. കോൺഗ്രസിന് അവിടെ 3771 വോട്ടാണ് ലഭിച്ചത്. കഴിഞ്ഞ തവണ 37,000ത്തിലധികം വോട്ട് കോൺഗ്രസിന് ഉണ്ടായിരുന്നു. ബാക്കി വോട്ടുകള്‍ ബി.ജെ.പിക്കാണ് പോയത്' -എം.വി. ഗോവിന്ദൻ പറഞ്ഞു.
കോൺഗ്രസിന് ഒരു ഐക്യപ്രസ്ഥാനം എന്ന നിലയിൽ പോലും പ്രവർത്തിക്കാൻ സാധിക്കുന്നില്ല. ബദൽ രാഷ്ട്രീയം മുന്നോട്ടുവെക്കാതെ ബി.ജെ.പിക്ക് ബദലാകാൻ കോൺഗ്രസിന് സാധിക്കില്ല. ബി.ജെ.പി വിരുദ്ധ വോട്ടുകൾ ഏകോപിപ്പിക്കാൻ കോൺഗ്രസിന് കഴിയാതെ പോയി.
ബി.ജെ.പിയും കോൺഗ്രസും നേരിട്ട് ഏറ്റുമുട്ടിയപ്പോളെല്ലാം കോൺഗ്രസ് പരാജയപ്പെട്ടു. രാഷ്ട്രീയവും സംഘടനാപരവുമായി അവർ പരാജയപ്പെട്ടു. ഹിന്ദി ഹൃദയഭൂമിയിൽ ഹിമാചൽ പ്രദേശിൽ മാത്രമാണ് കോൺഗ്രസിന് ഭരണമുള്ളത്. മൂന്ന് സംസ്ഥാനങ്ങളിൽ മാത്രമായി കോൺഗ്രസ് ഒതുങ്ങി. ഗുജറാത്തിന്‍റെ പാഠം പഠിക്കാൻ അവർ തയാറായില്ല.
തെലങ്കാനയിൽ എം.എൽ.എമാരുമായി നെട്ടോട്ടമോടാൻ ആരംഭിച്ചുവെന്നാണ് വാർത്തകൾ. എം.എൽ.എമാരെ സംരക്ഷിച്ചു നിർത്താൻ കോൺഗ്രസിന് കഴിയട്ടെയെന്നും എം.വി. ഗോവിന്ദൻ പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.