ജയ്പുർ: രാജസ്ഥാനിൽ കമിതാക്കൾക്ക് നേരെ സദാചാര ഗുണ്ടകളുടെ ആക്രമണം. ഭരത്പുർ ജില്ലയിലാണ് സംഭവം.
പെൺകുട്ടിയെ 20ൽ അധികം പേർ കൂട്ടമായി ചേർന്ന് മർദിക്കുന്ന വിഡിയോ സമൂഹമാധ്യമങ്ങളിൽ പ്രചരിച്ചു. ഓൺലൈനിൽ ദൃശ്യങ്ങൾ വ്യാപകമായി പ്രചരിച്ചിട്ടും നടപടിെയടുക്കാൻ പൊലീസ് തയാറാകാത്തതിനെതിരെ വ്യാപക വിമർശനം ഉയരുന്നുണ്ട്.
സംഭവം നടന്നതെന്നാണെന്ന് വ്യക്തമല്ല. ആളൊഴിഞ്ഞ സ്ഥലത്ത് സംസാരിച്ചിരുന്ന കമിതാക്കളെ ആൾക്കൂട്ടം വളയുകയായിരുന്നു. ആൺകുട്ടി സംഭവ സ്ഥലത്തുനിന്ന് ഓടി രക്ഷപ്പെട്ടു. പെൺകുട്ടിയെ പിടികൂടി മർദ്ദിക്കുന്ന ദൃശ്യങ്ങളാണ് പുറത്തുവന്നത്. പെൺകുട്ടിയെ റോഡിലൂടെ വലിക്കുന്നതും ദുപ്പട്ട അഴിച്ചുമാറ്റുന്നതും വിഡിയോയിൽ കാണാം.
സഹായത്തിനായി പെൺകുട്ടി അലറുന്നുണ്ടെങ്കിലും ആരും രക്ഷപ്പെടുത്താൻ തയാറാകുന്നില്ല. തുടർന്ന് പെൺകുട്ടിയെ ഗുണ്ടകൾ അടിക്കുന്നതും ദൃശ്യങ്ങളിൽ വ്യക്തമാണ്.
അതേസമയം സംഭവത്തിന്‍റെ സത്യാവസ്ഥ അന്വേഷിക്കുമെന്നും കുറ്റവാളികളെ നിയമത്തിന് മുമ്പിൽ കൊണ്ടുവരുമെന്നും പൊലീസ് പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.