ജയ്പൂർ: രാജസ്ഥാനിൽ കോൺഗ്രസ് മന്ത്രിസഭയിൽ രാഷ്ട്രീയ പ്രതിസന്ധി മുറുകുന്ന സാഹചര്യത്തിൽ ഗാന്ധി കുടുംബത്തിെൻറ ഇടപെടൽ. പാർട്ടി ജനറൽ സെക്രട്ടറി പ്രിയങ്ക ഗാന്ധിയും രാജസ്ഥാൻ ഉപമുഖ്യമന്ത്രി സചിൻ പൈലറ്റും ഫോണിൽ സംസാരിച്ചതായി വിവരം. ഞായറാഴ്ച രാത്രി ഇരുവരും തമ്മിൽ നടത്തിയ േഫാൺ സംഭാഷണത്തിൽ സചിൻ പൈലറ്റ് മുഖ്യമന്ത്രി സ്ഥാനം ആവശ്യപ്പെട്ടതായി ദ പ്രിൻറ് റിപ്പോർട്ട് ചെയ്തു.
രാജസ്ഥാനിൽ മുഖ്യമന്ത്രിയാകാൻ കോൺഗ്രസിനുവേണ്ടി കഠിനാധ്വാനം നടത്തിയ താൻ ഒരുപാട് അപമാനിക്കെപ്പട്ടതായി പ്രിയങ്കയോട് പറഞ്ഞതായാണ് വിവരം. രാജസ്ഥാനിൽ അധികാരം പിടിച്ചെടുത്തശേഷം തന്നെ ഒരുവശത്തേക്ക് മാറ്റിനിർത്തിയതായും സചിൻ പൈലറ്റ് ആരോപിച്ചു.
മുഖ്യമന്ത്രി സ്ഥാനം കോൺഗ്രസിെൻറ അജണ്ടയല്ലെങ്കിലും സചിൻ പൈലറ്റിെൻറ ആവശ്യപ്രകാരം മാറ്റങ്ങൾ വരുത്താൻ തയാറാണെന്ന് രാഹുൽ ഗാന്ധിയും സോണിയ ഗാന്ധിയും അറിയിച്ചതായി പറയുന്നു. സചിൻ പൈലറ്റിെൻറ ആവശ്യങ്ങൾ അംഗീകരിക്കുമെന്നാണ് സൂചന. രാഹുൽ ഗാന്ധിയുമായി സചിൻ ൈപലറ്റ് കൂടിക്കാഴ്ച നടത്തിയേക്കുമെന്നുമുള്ള വാർത്തകളും പുറത്തുവന്നു. മന്ത്രിസഭ പുനസംഘടിപ്പിച്ചേക്കുമെന്നും സൂചനയുണ്ട്.
രാജസ്ഥാനിലെ രാഷ്ട്രീയ പ്രതിസന്ധി പരിഹരിക്കുന്നതിനായി മുതിർന്ന കോൺഗ്രസ് നേതാവ് രൺദീപ് സിങ് സുർജേവാല ജയ്പൂരിലെത്തിയിരുന്നു. സർക്കാരിൽ പ്രതിസന്ധിയില്ലെന്നും താഴെവീഴില്ലന്നും അദ്ദേഹം വാർത്ത സമ്മേളനത്തിൽ അറിയിച്ചിരുന്നു.
നേരത്തേ സചിൻ പൈലറ്റ് തനിക്ക് 30 എം.എൽ.എമാരുടെ പിന്തുണയുണ്ടെന്ന് അവകാശവാദം ഉന്നയിച്ചിരുന്നു. എന്നാൽ 109 പേരുടെ പിന്തുണ തനിക്കുണ്ടെന്ന് മുഖ്യമന്ത്രി അശോക് ഗെഹ്ലോട്ടും അറിയിച്ചിരുന്നു. 200 അംഗ നിയമസഭയിൽ 107 കോൺഗ്രസ് എം.എൽ.എമാരും 72 ബി.ജെ.പി എം.എൽ.എമാരുമാണുള്ളത്. 11 പേർ സ്വതന്ത്രരാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.