രാജസ്ഥാൻ കോൺഗ്രസ് എം.എൽ.എ ഗുർമീത് സിങ് കൂനേർ അന്തരിച്ചു

ജയ്പുർ: രാജസ്ഥാനിലെ കോൺഗ്രസ് നേതാവും കരൺപുർ എം.എൽ.എയുമായ ഗുർമീത് സിങ് കൂനേർ(75) അന്തരിച്ചു. വാർദ്ധക്യസഹജമായ രോഗങ്ങളെ തുടർന്ന് ചികിത്സയിലിരിക്കെയായിരുന്നു അന്ത്യം.

വൃക്കസംബന്ധമായ രോഗമാണ് മരണത്തിലേക്ക് നയിച്ചതെന്ന് ആശുപത്രി അധികൃതർ പറഞ്ഞു. നവംബർ 12നാണ് ഇദ്ദേഹത്തെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. ഗുർമീതിന്റെ മരണത്തിൽ അനുശോചനം അറിയിച്ച് നിരവധി രാഷ്ട്രീയ നേതാക്കൾ രംഗത്തെത്തി.

"ഗുർമീതിന്റെ വിയോഗത്തിൽ അനുശോചനം അറിയിക്കുന്നു. വയ്യായ്മകൾക്കിടയിലും അദ്ദേഹം നാടിന്‍റെ വികസനത്തിനായി പ്രയത്നിക്കുമായിരുന്നു. രാജസ്ഥാന്‍റെ രാഷ്ട്രീയ ഭാവിക്കും കോൺഗ്രസ് പാർട്ടിക്കും ഇത് തീരാനഷ്ടമാണ്" -അശോക് ഗെഹ്ലോട് ട്വിറ്ററിൽ കുറിച്ചു.

നവംബർ 23 ന് തെരഞ്ഞെടുപ്പ് നടക്കാനിരിക്കെയാണ് ഗുർമീതിന്റെ വിയോഗം. കരൺപൂരിലെ തെരഞ്ഞെടുപ്പ് നടപടികൾ മാറ്റിവെക്കും. മാറ്റിവെച്ച തിയതി പിന്നീട് അറിയിക്കുമെന്ന് അധികൃതർ പറഞ്ഞു.

മൂന്നു തവണ എം.എൽ.എ ആയ ഗുർമീത് മണ്ഡലത്തിലെ ഏറ്റവും ശക്തിയുള്ള കോൺഗ്രസ് നേതാവാണ്. 1998ലെ നിയമസഭ തെരഞ്ഞെടുപ്പിലാണ് ആദ്യമായി വിജയച്ചത്. 2018ൽ കോൺഗ്രസ് എം.എൽ.എ ആകുന്നതിനു മുന്നേ 2008 അദ്ദേഹം സ്വതന്ത്രനായും മത്സരിച്ചു.

Tags:    
News Summary - Rajasthan MLA Gurmeet Singh Kooner passed away

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.