ന്യൂഡൽഹി: മാസങ്ങൾക്ക് ശേഷം രാജസ്ഥാൻ കോൺഗ്രസിലെ പ്രതിസന്ധി അവസാനിക്കുന്നതായി സൂചന. രാജസ്ഥാൻ മുൻ ഉപമുഖ്യമന്ത്രി സചിൻ പൈലറ്റ് കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി, പ്രിയങ്ക ഗാന്ധി എന്നിവരുമായി കൂടിക്കാഴ്ച നടത്തി. രാഹുൽ ഗാന്ധിയുടെ വസതിയിലായിരുന്നു കൂടിക്കാഴ്ച. തുടർചർച്ചകളും സോണിയ ഗാന്ധിയുമായി കൂടിക്കാഴ്ചയും നടന്നേക്കുമെന്ണ്നാ സൂചന.
സചിൻ പൈലറ്റ് നിലപാടുകൾ അയവുവരുത്തിയോയെന്ന കാര്യം വ്യക്തമല്ല. നേരത്തേ മുഖ്യമന്ത്രി സ്ഥാനത്തുനിന്ന് അശോക് ഗെഹ്ലോട്ടിനെ മാറ്റി പകരം തന്നെ നിയമിക്കണമെന്നായിരുന്നു ആവശ്യം. എന്നാൽ, അശോക് ഗെഹ്ലോട്ടിനെ മുഖ്യമന്ത്രി സ്ഥാനത്തുനിന്ന് മാറ്റാൻ സാധ്യതയില്ല. തിരിച്ചുവരുന്ന സചിൻ പൈലറ്റിന് പാർട്ടിയിൽ എന്തു സ്ഥാനമാണ് നൽകുകയെന്ന കാര്യവും വ്യക്തമല്ല.
വെള്ളിയാഴ്ച നിയമസഭാ സമ്മേളനം ചേരാനിരിക്കെയാണ് പുതിയ നീക്കം. രാജസ്ഥാനിൽ ഉടലെടുത്ത രാഷ്ട്രീയ പ്രതിസന്ധിയിൽ വിമത എം.എൽ.എമാരും എ.െഎ.സി.സിയും ചർച്ച നടത്തുന്നുണ്ട്. ഉപാധികളോടെയാണ് ചർച്ച. തിങ്കളാഴ്ച രാത്രിയോടെ തീരുമാനം വന്നേക്കാനും സാധ്യതയുണ്ട്.
ഒരുമാസം മുമ്പാണ് മുഖ്യമന്ത്രി അശോക് ഗെഹ്ലോട്ടിനെതിരെ ഉപമുഖ്യമന്ത്രിയും കോൺഗ്രസ് അധ്യക്ഷനുമായിരുന്ന സച്ചിൻ പൈലറ്റ് 18 എം.എൽ.എമാരുമൊത്ത് വിമതം നീക്കം തടുങ്ങിയത്. തുടർന്ന് ഇരുസ്ഥാനങ്ങളിൽനിന്നും പൈലറ്റിനെ പുറത്താക്കി. കൂടാതെ ഇവരെ അയോഗ്യരാക്കാൻ നോട്ടീസ് നൽകുകയും ചെയ്തു.
അതേസമയം, പാർട്ടിയുമായി തങ്ങൾക്ക് പ്രശ്നമില്ലെന്നും മുഖ്യമന്ത്രിയെ മാറ്റണമെന്നാണ് ആവശ്യമെന്നും വിമത എം.എൽ.എമാരിലൊരാൾ പറഞ്ഞു. ഗെലോട്ടിെൻറ പ്രവർത്തന ശൈലിക്കെതിരായ പരാതികളിൽ നിന്നാണ് പൈലറ്റിെൻറ നേതൃത്വത്തിൽ കലാപം ഉണ്ടായതെന്നും ഇദ്ദേഹം കൂട്ടിച്ചേർത്തു.
ജയ്സാൽമീറിൽ ഞായറാഴ്ച കോൺഗ്രസ് നിയമസഭാ കക്ഷിയോഗം ചേർന്നിരുന്നു. ഇതിൽ കേന്ദ്ര^സംസ്ഥാന നേതൃത്വങ്ങളെ കുഴക്കുന്ന നിലപാടാണ് എം.എൽ.എമാരും മാന്ത്രിമാരും സ്വീകരിച്ചിട്ടുള്ളത്. പുറത്താക്കപ്പെട്ട സചിൻ പൈലറ്റ് ഉൾപ്പെടെ 19 വിമത എം.എൽ.എമാരെയും കോൺഗ്രസിൽ ഉൾപ്പെടുത്തരുതെന്നൊയിരുന്നു യോഗത്തിൽ ഉയർന്ന ആവശ്യം.
വിമതരായ 19 േകാൺഗ്രസിൽ എം.എൽ.എമാരിൽ ഭൂരിപക്ഷവും പാർട്ടിയിലേക്ക് മടങ്ങിവരുമെന്നാണ് പ്രതീക്ഷയെന്ന് ഞായറാഴ്ച ഗെഹ്ലോട്ട് മാധ്യമപ്രവർത്തകരോട് പറഞ്ഞിരുന്നു. ഇതിന് വിരുദ്ധമായാണ് എം.എം.എമാരും മാന്ത്രിമാരും നിലപാടെടുത്തത്.
സത്യത്തോടൊപ്പം നിൽക്കാനും ജനാധിപത്യം സംരക്ഷിക്കാനും ആവശ്യപ്പെട്ടുകൊണ്ട് എം.എൽ.എമാർക്ക് കഴിഞ്ഞദിവസം മുഖ്യമന്ത്രി ഗെഹ്ലോട്ട് കത്തയക്കുകയും ചെയ്തിരുന്നു. നിയമസഭാ സമ്മേളനത്തിന് മുന്നോടിയായാണ് 200 എം.എൽ.എമാർക്ക് കത്തെഴുതിയത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.