Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
രാജസ്​ഥാനിൽ മഞ്ഞുരുകുന്നു? രാഹുലും പ്രിയങ്കയുമായി സചിൻ പൈലറ്റ്​ കൂടിക്കാഴ്ച നടത്തി
cancel
Homechevron_rightNewschevron_rightIndiachevron_rightരാജസ്​ഥാനിൽ...

രാജസ്​ഥാനിൽ മഞ്ഞുരുകുന്നു? രാഹുലും പ്രിയങ്കയുമായി സചിൻ പൈലറ്റ്​ കൂടിക്കാഴ്ച നടത്തി

text_fields
bookmark_border

ന്യൂഡൽഹി: മാസങ്ങൾക്ക്​ ശേഷം രാജസ്​ഥാൻ കോൺഗ്രസിലെ പ്രതിസന്ധി​ അവസാനിക്കുന്നതായി സൂചന. രാജസ്ഥാൻ മുൻ ഉപമുഖ്യമന്ത്രി സചിൻ പൈലറ്റ്​ കോ​ൺഗ്രസ്​ നേതാവ്​ രാഹുൽ ഗാന്ധി, പ്രിയങ്ക ഗാന്ധി എന്നിവരുമായി കൂടിക്കാഴ്​ച നടത്തി. രാഹുൽ ഗാന്ധിയുടെ വസതിയിലായിരുന്നു കൂടിക്കാഴ്​ച. തുടർചർച്ചകളും സോണിയ ഗാന്ധിയുമായി കൂടിക്കാഴ്​ചയും നടന്നേക്കുമെന്ണ്നാ​ സൂചന.

സചിൻ പൈലറ്റ്​ നിലപാടുകൾ അയവുവരുത്തിയോയെന്ന​ കാര്യം വ്യക്തമല്ല. നേരത്തേ മുഖ്യമന്ത്രി സ്​ഥാനത്തുനിന്ന്​ അശോക്​ ഗെഹ്​ലോട്ടിനെ മാറ്റി പകരം തന്നെ നിയമിക്ക​ണമെന്നായിരുന്നു ആവശ്യം. എന്നാൽ, അശോക്​ ഗെഹ്​ലോട്ടിനെ മുഖ്യമന്ത്രി സ്​ഥാനത്തുനിന്ന്​ മാറ്റാൻ സാധ്യതയില്ല. തിരിച്ചുവരുന്ന സചി​ൻ പൈലറ്റിന്​ പാർട്ടിയിൽ എന്തു സ്​ഥാനമാണ്​ നൽകുകയെന്ന കാര്യവും വ്യക്തമല്ല.

വെള്ളിയാഴ്​ച നിയമസഭാ സമ്മേളനം ചേരാനിരിക്കെയാണ്​ പുതിയ നീക്കം. ​രാജസ്​ഥാനിൽ ഉടലെടുത്ത രാഷ്​ട്രീയ പ്രതിസന്ധിയിൽ വിമത എം.എൽ.എമാരും എ.​െഎ.സി.സിയും ചർച്ച നടത്തുന്നുണ്ട്​. ഉപാധികളോടെയാണ്​ ചർച്ച. തിങ്കളാഴ്​ച​ രാത്രിയോടെ തീരുമാനം വന്നേക്കാനും സാധ്യതയുണ്ട്​.

ഒരുമാസം മുമ്പാണ്​ മുഖ്യമന്ത്രി അശോക് ഗെഹ്​ലോട്ടിനെതിരെ ഉപമുഖ്യമന്ത്രിയും കോൺഗ്രസ്​ അധ്യക്ഷനുമായിരുന്ന സച്ചിൻ പൈലറ്റ്​ 18 എം.എൽ.എമാരുമൊത്ത്​ വിമതം നീക്കം തടുങ്ങിയത്​. തുടർന്ന്​ ഇരുസ്​ഥാനങ്ങളിൽനിന്നും പൈലറ്റിനെ പുറത്താക്കി. കൂടാതെ ഇവരെ അയോഗ്യരാക്കാൻ നോട്ടീസ്​ നൽകുകയും ചെയ്​തു.

അതേസമയം, പാർട്ടിയുമായി തങ്ങൾക്ക്​ പ്രശ്​നമില്ലെന്നും മുഖ്യമന്ത്രിയെ മാറ്റണമെന്നാണ്​ ആവശ്യമെന്നും വിമത എം.എൽ.എമാരിലൊരാൾ പറഞ്ഞു. ഗെലോട്ടി​െൻറ പ്രവർത്തന ശൈലിക്കെതിരായ പരാതികളിൽ നിന്നാണ് പൈലറ്റി​െൻറ നേതൃത്വത്തിൽ കലാപം ഉണ്ടായതെന്നും ഇദ്ദേഹം കൂട്ടിച്ചേർത്തു.

ജയ്​സാൽമീറിൽ ഞായറാഴ്​ച കോൺഗ്രസ്​ നിയമസഭാ ​കക്ഷിയോഗം ചേർന്നിരുന്നു. ഇതിൽ കേന്ദ്ര^സംസ്​ഥാന നേതൃത്വങ്ങളെ കുഴക്കുന്ന നിലപാടാണ്​ എം.എൽ.എമാരും മാന്ത്രിമാരും സ്വീകരിച്ചിട്ടുള്ളത്​​. പുറത്താക്കപ്പെട്ട സചിൻ പൈലറ്റ്​ ഉൾപ്പെടെ 19 വിമത എം.എൽ.എമാരെയും കോൺഗ്രസിൽ ഉൾപ്പെടുത്തരുതെന്നൊയിരുന്നു യോഗത്തിൽ ഉയർന്ന ആവശ്യം.

വിമതരായ 19 ​േകാൺഗ്രസിൽ എം.എൽ.എമാരിൽ ഭൂരിപക്ഷവും പാർട്ടിയിലേക്ക്​ മടങ്ങിവരുമെന്നാണ്​​ പ്രതീക്ഷയെന്ന്​ ഞായറാഴ്​ച ഗെഹ്​ലോട്ട്​ മാധ്യമപ്രവർത്തകരോട്​ പറഞ്ഞിരുന്നു. ഇതിന്​ വിരുദ്ധമായാണ്​ എം.എം.എമാരും മാന്ത്രിമാരും നിലപാടെടുത്തത്​.

സത്യത്തോടൊപ്പം നിൽക്കാനും ജനാധിപത്യം സംരക്ഷിക്കാനും ആവശ്യപ്പെട്ടുകൊണ്ട്​ എം.എൽ.എമാർക്ക്​ കഴിഞ്ഞദിവസം മുഖ്യമന്ത്രി ഗെഹ്​ലോട്ട്​ കത്തയക്കുകയും ചെയ്​തിരുന്നു. നിയമസഭാ സമ്മേളനത്തിന്​ മുന്നോടിയായാണ്​ 200 എം.എൽ.എമാർക്ക്​ കത്തെഴുതിയത്​.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Priyanka GandhiRajasthan Political CrisisSachin PilotRahul Gandhi
Next Story