കോട്ട (രാജസ്ഥാൻ): രാവിലെ വരെ മൊബൈലിൽ പബ്ജി ഗെയിം കളിച്ച 14 കാരനെ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി. രാവിലെ വരെ ഗെയിം കളിച്ച ശേഷം ഉറങ്ങാൻ കിടന്നതായിരുന്നുവെന്ന് പൊലീസ് പറഞ്ഞു.
സൈനിക ഉദ്യോഗസ്ഥെൻറ മകനായ ഒമ്പതാം ക്ലാസുകാരൻ കിടപ്പുമുറിയുടെ വെൻറിലേറ്റിെൻറ ഗ്രില്ലിലാണ് തൂങ്ങിമരിച്ച നിലയിൽ കാണപ്പെട്ടത്. അമ്മയുടെ മൊബൈൽ ഫോണിൽ മൂന്ന് ദിവസം മുമ്പാണ് ഗെയിം ഡൗൺലോഡ് ചെയ്തത്. ശേഷം സദാസമയവും ഗെയിം കളിച്ചുകൊണ്ടിരിക്കുകയായിരുന്നുവെന്ന് കുടുംബാംഗങ്ങൾ പൊലീസിന് മൊഴി നൽകി.
സഹോദരൻ പഠിച്ചുകൊണ്ടിരുന്ന റൂമിൽ നിന്നാണ് പുലർെച്ച മൂന്ന് വരെ ഗെയിം കളിച്ചതെന്നും ശേഷം ഉറങ്ങാൻ വേണ്ടി പോകുകയായിരുന്നുവെന്നും റെയിൽവേ കോളനി പൊലീസ് സ്റ്റേൻ ഇൻ ചാർജ് ഹൻസ്രാജ് മീണ പറഞ്ഞു. കുട്ടിയെ രാവിലെ ആശുപത്രിയിലെത്തിച്ചെങ്കിലും മരിച്ചിരുന്നു. ആത്മഹത്യ കുറിപ്പൊന്നും ലഭിച്ചില്ല.
അമ്മക്കും സഹോദരനുമൊപ്പം കോട്ടയിലെ ഗാന്ധി കോളനിയിലായിരുന്ന താമസം. അച്ഛൻ അരുണാചൽ പ്രദേശിൽ സൈനികസേവനത്തിലാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.