ബി.ജെ.പി പ്രകടനപത്രികയിലെ നദീസംയോജന പദ്ധതിയെ വരവേറ്റ്​ രജനികാന്ത്​

ചെന്നൈ: ജലവിഭവ വിനിയോഗത്തിനും നദീസംയോജനത്തിനും ജലശക്തി മന്ത്രാലയം രൂപവത്​കരിക്കുമെന്ന ബി.ജെ.പി പ്രകടനപത് രികയിലെ വാഗ്​ദാനം സ്വാഗതാർഹമാണെന്ന്​ സൂപ്പർതാരം രജനികാന്ത്​. ചൊവ്വാഴ്​ച ചെന്നൈ പോയസ്​ഗാർഡനിലെ വസതിക്കു​ മുന്നിൽ മാധ്യമപ്രവർത്തകരോട്​ സംസാരിക്കുകയായിരുന്നു അദ്ദേഹം.

മുൻ പ്രധാനമന്ത്രി വാജ്​പേയിയുടെ സ്വപ്​ന പദ്ധതിയാണിത്​. അദ്ദേഹം പ്രധാനമന്ത്രിയായിരുന്ന സമയത്ത്​ താൻ ഇക്കാര്യം ശ്രദ്ധയിൽപ്പെടുത്തുകയും ഇൗ പദ്ധതിക്ക്​ ‘ഭഗീരഥ യോജന’ എന്ന്​ പേരിടണമെന്നും അഭ്യർഥിച്ചിരുന്നു.

നദികളെ കൂട്ടിയിണക്കണമെന്ന്​ കുറെക്കാലമായി താൻ ആവശ്യപ്പെട്ടുവരുന്നതാണ്​. നദീസംയോജനത്തോടെ രാജ്യത്തെ ദാരിദ്ര്യം തുടച്ചുമാറ്റാനാവും. ജലദൗർലഭ്യം പരിഹരിക്കാനാവും. കോടിക്കണക്കിനാളുകൾക്ക്​ തൊഴിലവസരങ്ങളുണ്ടാവും -അദ്ദേഹം പറഞ്ഞു.

Tags:    
News Summary - Rajinikanth hails BJP's promise on linking rivers - India news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.