ബി.ജെ.പി പ്രകടനപത്രികയിലെ നദീസംയോജന പദ്ധതിയെ വരവേറ്റ് രജനികാന്ത്
text_fieldsചെന്നൈ: ജലവിഭവ വിനിയോഗത്തിനും നദീസംയോജനത്തിനും ജലശക്തി മന്ത്രാലയം രൂപവത്കരിക്കുമെന്ന ബി.ജെ.പി പ്രകടനപത് രികയിലെ വാഗ്ദാനം സ്വാഗതാർഹമാണെന്ന് സൂപ്പർതാരം രജനികാന്ത്. ചൊവ്വാഴ്ച ചെന്നൈ പോയസ്ഗാർഡനിലെ വസതിക്കു മുന്നിൽ മാധ്യമപ്രവർത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.
മുൻ പ്രധാനമന്ത്രി വാജ്പേയിയുടെ സ്വപ്ന പദ്ധതിയാണിത്. അദ്ദേഹം പ്രധാനമന്ത്രിയായിരുന്ന സമയത്ത് താൻ ഇക്കാര്യം ശ്രദ്ധയിൽപ്പെടുത്തുകയും ഇൗ പദ്ധതിക്ക് ‘ഭഗീരഥ യോജന’ എന്ന് പേരിടണമെന്നും അഭ്യർഥിച്ചിരുന്നു.
നദികളെ കൂട്ടിയിണക്കണമെന്ന് കുറെക്കാലമായി താൻ ആവശ്യപ്പെട്ടുവരുന്നതാണ്. നദീസംയോജനത്തോടെ രാജ്യത്തെ ദാരിദ്ര്യം തുടച്ചുമാറ്റാനാവും. ജലദൗർലഭ്യം പരിഹരിക്കാനാവും. കോടിക്കണക്കിനാളുകൾക്ക് തൊഴിലവസരങ്ങളുണ്ടാവും -അദ്ദേഹം പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.