ചെന്നൈ: രാജീവ് ഗാന്ധി കൊലപാതക കേസിലെ പ്രതി മുരുകെൻറ ആരോഗ്യനില സംബന്ധിച്ച് സമഗ്ര റിപ്പോർട്ട് സമർപ്പിക്കണമെന്ന് മദ്രാസ് ഹൈകോടതി ജയിൽ അധികൃതർക്ക് നിർദേശം നൽകി. ജയിലിൽ മരണം വരെ നിരാഹാരമനുഷ്ഠിക്കാനുള്ള മുരുകെൻറ തീരുമാനത്തെ തുടർന്ന് അദ്ദേഹത്തിെൻറ ജീവൻ രക്ഷിക്കാൻ കോടതി ഇടപെടണമെന്നാവശ്യപ്പെട്ട് അനന്തരവൾ തേൻമൊഴി നൽകിയ ഹരജി പരിഗണിക്കുകയായിരുന്നു കോടതി.
ജയിലിൽ മുരുകനെ കാണാൻ സന്ദർശകരെ അനുവദിക്കാത്തത് എന്തുകൊണ്ടാണെന്ന് കോടതി ചോദിച്ചു. 26 വർഷമായി ജയിലിൽ കഴിയുന്ന തെൻറ മാനസിക ബുദ്ധിമുട്ട് അവസാനിപ്പിക്കുന്നതിനായി സമാധിയടയാൻ അനുവദിക്കണമെന്നാവശ്യപ്പെട്ട് മുരുകൻ ജയിൽ അധികൃതർക്ക് കത്ത് നൽകിയതായി റിപ്പോർട്ടുണ്ടായിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.