കോട്ടയം: കേന്ദ്ര ആഭ്യന്തരമന്ത്രി രാജ്നാഥ് സിങ്ങിെൻറ പ്രസംഗത്തിനിടെ സുരക്ഷ ഉദ്യോഗസ്ഥൻ കുഴഞ്ഞുവീണു. വെയിലേറ്റതിനെ തുടർന്ന് നാഷനൽ സെക്യൂരിറ്റി ഗാർഡിലെ ബ്ലാക്ക് ക്യാറ്റാണ് യന്ത്രത്തോക്കുമായി വീണത്. ഉടൻ മറ്റ് സുരക്ഷ ഉദ്യോഗസ്ഥരും പൊലീസുകാരും ചേർന്ന് ഇദ്ദേഹത്തെ കസേരയിലിരുത്തി.
ഇതോടെ പ്രസംഗം നിർത്തിയ രാജ്നാഥ് സിങ് ഉദ്യോഗസ്ഥന് വെള്ളം കൊടുക്കാനും വിശ്രമം അനുവദിക്കാനും നിർദേശിച്ചു. െവള്ളം നൽകി കേന്ദ്രമന്ത്രിയുടെ വാഹനവ്യൂഹത്തിലെ ആംബുലൻസിലേക്ക് മാറ്റി. ഇതിനുശേഷമാണ് പ്രസംഗം പുനരാരംഭിച്ചത്. നാഗമ്പടം മൈതാനിയിൽ നടന്ന പ്രചാരണയോഗത്തിനിടെയായിരുന്നു സംഭവം.
തുടർച്ചയായി വെയിലേറ്റ് തളർന്നുവീഴുകയായിരുന്നു. രക്തസമ്മർദം കുറഞ്ഞതാണ് കുഴഞ്ഞുവീഴാൻ കാരണമെന്ന് പ്രാഥമിക പരിശോധന നടത്തിയ ഡോക്ടർ പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.