ഇന്ത്യ-പാക്​ അതിർത്തിയിൽ ദസ്​റ ആഘോഷിക്കാൻ രാജ്​ നാഥ്​ സിങ്​

ന്യൂഡൽഹി: ഇന്തോ- പാക്​ അതിർത്തിയിൽ ദസ്​റ ആഘോഷിക്കാൻ​ കേന്ദ്ര ആഭ്യന്തരമ​ന്ത്രി രാജ്​നാഥ്​ സിങ്​. മന്ത്രി അതിർത്തിയിൽ ആയുധ പൂജയും നടത്തും. ബി.എസ്​.എഫ്​ ജവാൻമാർക്കൊപ്പമായിരിക്കും​ മന്ത്രിയുടെ ദസ്​റ ആ​േഘാഷം.

ബോർഡർ ഒൗട്ട്​ പോസ്​റ്റിലാണ്​ ആയുധ പൂജ നടത്തുക​. ആദ്യമായാണ്​ ഭരണതലത്തിലെ മുതിർന്ന മന്ത്രി ഇന്ത്യ- പാക്​ അതിർത്തിയിൽ ആയുധ പൂജക്ക്​ ഒരുങ്ങുന്നത്​.

ദസ്​റ ആഘോഷത്തി​​​െൻറ ഭാഗമാണ്​ ആയുധ പൂജ. ഒക്​ടോബർ 19നാണ്​ ബി.എസ്​.എഫ്​ ജവാൻമാർക്കൊപ്പം ദസ്​റ ആഘോഷിക്കാനായി മ​ന്ത്രി എത്തുക. ഒക്​ടോബർ 18ന്​ ബിക്കാനെറിലെത്തുന്ന മന്ത്രി രാത്രി ബോർഡർ ഒൗട്ട്​ പോസ്​റ്റിൽ തങ്ങിയ ശേഷം 19 നാണ്​ ദസ്​റ ആഘോഷങ്ങളിൽ പ​െങ്കടുക്കുക.

Tags:    
News Summary - Rajnath Singh to Celebrate Dussehra Along India-Pak Border -India news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.