'നോട്ടി'ൽ പ്രതിഷേധം: രാജ്നാഥ് സിങ് ഉദ്ധവ് താക്കറയെ വിളിച്ചു

ന്യൂഡൽഹി: 1000, 500 നോട്ടുകൾ പിൻവലിച്ചതിൽ ശിവസേനയിൽ നിന്നും പ്രതിഷേധം ശക്തമാകുന്നതിനിടെ ആഭ്യന്തര മന്ത്രി രാജ്നാഥ് സിങ് ശിവസേന നേതാവ് ഉദ്ധവ് താക്കറെയുമായി ഫോണിൽ സംസാരിച്ചു. നോട്ട് പിൻവലിച്ചതിനെ തുടർന്ന് ജനങ്ങൾക്കുണ്ടായ ബുദ്ധിമുട്ടുകൾ പരിഹരിക്കാൻ സർക്കാർ സ്വീകരിച്ച നടപടികൾ രാജ്നാഥ് സിങ് ഉദ്ധവ് താക്കറെയുമായി സംസാരിച്ചതായാണ് വിവരം.

കഴിഞ്ഞ ദിവസം നോട്ട് പിൻവലിച്ച നടപടിക്കെതിരെ മമത ബാനർജിയുടെ നേതൃത്വത്തിൽ പ്രതിപക്ഷ പാർട്ടികൾ നടത്തിയ പ്രതിഷേധ സമരത്തിൽ ശിവസേനയും പങ്കെടുത്തിരുന്നു. വിഷയം ഉന്നയിച്ച് പ്രതിപക്ഷം രാഷ്ട്രപതിയുമായി നടത്തിയ കൂടിക്കാഴ്ചയിലും  ശിവസേന പ്രതിനിധികൾ പങ്കെടുത്തിരുന്നു. ശിവസേനയും സർക്കാറിനെതിരെ തിരിയുന്നത് തിരിച്ചടിയായേക്കുമെന്ന സൂചനയാണ് ആഭ്യന്തര മന്ത്രി ശിവസേന തലവനെ വിളിച്ച് സർക്കാർ നടപടികൾ വിശദീകരിച്ചത്.

നേരത്തെ നോട്ട് പിൻവലിച്ച പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ നടപടി തെറ്റെന്ന് ഉദ്ധവ് താക്കറെ അഭിപ്രായപ്പെട്ടിരുന്നു.

Tags:    
News Summary - Rajnath Singh Dials Uddhav Thackeray After Sena Joins Currency Ban Protest

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.