ശ്രീനഗർ: ജമ്മു-കശ്മീരിൽ സമാധാനം സ്ഥാപിക്കാൻ തീവ്രവാദികൾക്കെതിരായ നീക്കം ശക് തമാക്കണമെന്ന് പ്രതിരോധ മന്ത്രി രാജ്നാഥ് സിങ്. ചുമതലയേറ്റ ശേഷം ആദ്യമായി കശ്മീ രിൽ സന്ദർശനത്തിനെത്തിയ പ്രതിരോധമന്ത്രി, ശ്രീനഗറിൽ മുതിർന്ന കമാൻഡർമാരുടെ സു രക്ഷാ അവലോകന യോഗത്തിലാണ് ഇക്കാര്യം ആവശ്യപ്പെട്ടത്. നിയന്ത്രണ രേഖയിലടക്കമുള്ള സുരക്ഷ സാഹചര്യം വിശദീകരിച്ച ഉദ്യോഗസ്ഥർ, ഈ വർഷം താഴ്വരയിൽ 100 തീവ്രവാദികൾ കൊല്ലപ്പെട്ടതായി മന്ത്രിക്ക് റിപ്പോർട്ട് ചെയ്തു.
‘‘ഓരോ മാസവും ശരാശരി 20 തീവ്രവാദികൾ കൊല്ലപ്പെട്ടു. ഏതാനും ചില സംഭവങ്ങൾ ഒഴിച്ചാൽ, ഏറ്റുമുട്ടലുകളിൽ സാധാരണക്കാർ ഉൾപ്പെടുന്ന സംഭവങ്ങൾ ഒഴിവാക്കാനായി. തദ്ദേശീയ യുവാക്കൾ തീവ്രവാദ സംഘടനകളിലേക്ക് റിക്രൂട്ട് ചെയ്യപ്പെടുന്നത് അവസാനിപ്പിക്കാനുള്ള ശ്രമങ്ങൾ വിജയം കാണുന്നുണ്ട്. ഇവരെ മുഖ്യധാരയിലെത്തിക്കാൻ തീവ്രശ്രമം നടത്തിവരുകയാണ്’’ -സേനാ ഉദ്യോഗസ്ഥർ മന്ത്രിയോട് വിശദീകരിച്ചു. താഴ്വരയിലെ സാഹചര്യങ്ങൾ പൂർണമായും സേനയുടെ നിയന്ത്രണത്തിലാണെന്നും ഉദ്യോഗസ്ഥർ അറിയിച്ചു.
സേനയുടെ പ്രവർത്തനത്തിൽ സന്തുഷ്ടി പ്രകടിപ്പിച്ച മന്ത്രി, കൂടുതൽ യോജിച്ച നീക്കങ്ങൾ ഏറ്റെടുത്തു നടത്താൻ ആഹ്വാനം ചെയ്തു.
കഴിഞ്ഞ ദിവസം സിയാച്ചിനിൽ സൈനികരെ സന്ദർശിച്ച രാജ്നാഥ് സിങ്, സിയാച്ചിനിൽ ഇതുവരെ രാജ്യത്തിനായി ജീവൻ ത്യജിച്ച 1100 സൈനികരെ അനുസ്മരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.