രാജ്യസഭ: ജോർജ് കുര്യൻ എതിരില്ലാതെ തെരഞ്ഞെടുക്കപ്പെട്ടു

ഭോപാൽ: രാജ്യസഭ ഉപതെരഞ്ഞെടുപ്പിൽ കേന്ദ്രമന്ത്രിയും ബി.ജെ.പി സ്ഥാനാർഥിയും മലയാളിയുമായ ജോർജ് കുര്യൻ മധ്യപ്രദേശിൽനിന്ന് എതിരില്ലാതെ തെരഞ്ഞെടുക്കപ്പെട്ടു.

കേന്ദ്രമന്ത്രിയായ ജ്യോതിരാദിത്യ സിന്ധ്യ ലോക്സഭയിലേക്ക് തെരഞ്ഞെടുക്കപ്പെട്ടതിനെ തുടർന്നാണ് ഇവിടെ ഒഴിവുവന്നത്. തുടർന്ന് ആഗസ്റ്റ് 20ന് ബി.ജെ.പി കുര്യനെ സ്ഥാനാർഥിയായി പ്രഖ്യാപിച്ചു. എതിർസ്ഥാനാർഥികളുണ്ടായിരുന്നെങ്കിൽ ഇവിടെ സെപ്റ്റംബർ മൂന്നിന് വോട്ടെടുപ്പ് നടക്കുമായിരുന്നു. മധ്യപ്രദേശിലെ 11 രാജ്യസഭ സീറ്റിൽ മൂന്നെണ്ണം കോൺഗ്രസിന്റെ പക്കലാണ്. കുര്യന്റെ വിജയത്തോടെ ബി.ജെ.പിക്ക് സംസ്ഥാനത്തുനിന്ന് എട്ട് രാജ്യസഭ എം.പിമാരായി.

ബിഹാറിൽനിന്ന് ബി.ജെ.പി നേതാവ് മനൻ കുമാർ മിശ്ര, എൻ.ഡി.എയുടെ ഭാഗമായ രാഷ്ട്രീയ ലോക് മോർച്ച നേതാവ് ഉപേന്ദ്ര കുശ്‍വാഹ എന്നിവരും എതിരില്ലാതെ രാജ്യസഭയിലേക്ക് തെരഞ്ഞെടുക്കപ്പെട്ടു.

Tags:    
News Summary - Rajya Sabha: George Kurien elected unopposed

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.