ചെന്നൈ: ജൂൺ പത്തിന് നടക്കുന്ന രാജ്യസഭ തെരഞ്ഞെടുപ്പിലേക്ക് ഡി.എം.കെ സ്ഥാനാർഥികളെ പ്രഖ്യാപിച്ചു. ഒഴിവുവന്ന ആറുസീറ്റുകളിൽ ഇപ്പോഴത്തെ കക്ഷി ബലമനുസരിച്ച് ഡി.എം.കെ സഖ്യത്തിന് നാല് സീറ്റുകളിലും അണ്ണാ ഡി.എം.കെക്ക് രണ്ടും സീറ്റുകളിലും വിജയിക്കാനാവും.
ഡി.എം.കെ മുന്നണിയിൽ മൂന്ന് സീറ്റുകൾ ഡി.എം.കെക്കും ഒരു സീറ്റ് കോൺഗ്രസിനുമായിരിക്കുമെന്ന് മുഖ്യമന്ത്രി എം.കെ. സ്റ്റാലിൻ അറിയിച്ചു. തഞ്ചാവൂർ എസ്. കല്യാണസുന്ദരം, കെ.ആർ.എൻ. രാജേഷ്കുമാർ, ആർ. ഗിരിരാജൻ എന്നിവരാണ് ഡി.എം.കെ സ്ഥാനാർഥികൾ. മേയ് 24ന് നാമനിർദേശ പത്രിക സമർപ്പണം തുടങ്ങും.
സിറ്റിങ് എം.പിമാരും ഡി.എം.കെയുടെ മുതിർന്ന നേതാക്കളുമായ ടി.കെ.എസ്. ഇളങ്കോവൻ, ആർ.എസ്. ഭാരതി എന്നിവർക്ക് വീണ്ടും അവസരം നൽകിയില്ല.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.