നടി കങ്കണ രണാവതിന്റെ രാഷ്ട്രീയ പ്രവേശനം സംബന്ധിച്ച വാർത്തകളെ പരിഹസിച്ച് ബി.ജെ.പി എം.പി ഹേമമാലിനി. ഉത്തർപ്രദേശിലെ മഥുരയിൽ കങ്കണ തെരഞ്ഞെടുപ്പിൽ മത്സരിക്കുമോ എന്ന ചോദ്യത്തിനാണ് ഹേമമാലിനി പരിഹസിച്ചുകൊണ്ടുള്ള ഉത്തരം നൽകിയത്. മഥുര നിയോജക മണ്ഡലത്തിലെ നിലവിലെ എം.പികൂടിയാണ് ഹേമമാലിനി.
'ഞാൻ എന്താണ് പറയേണ്ടത്...അതിനെ കുറിച്ചുള്ള എന്റെ കാഴ്ചപ്പാട് എന്താണ്? അതെല്ലാം ദൈവത്തിന്റെ കയ്യിലാണ്' അവർ പറഞ്ഞു. 'അപ്പോൾ നിങ്ങൾ ഈ നാട്ടുകാരനെ എംഴപിയായി പരിഗണിക്കാൻ സമ്മതിക്കില്ലെന്നാണോ.. നിങ്ങൾക്ക് സിനിമാ താരങ്ങളെ തന്നെ വേണോ? നാളെ രാഖി സാവന്തിന്റെ പേരും ഉയർന്നുവന്നേക്കാം'- കുറച്ച് കഴിഞ്ഞ് അവർ മാധ്യമപ്രവർത്തകരോട് ചോദിച്ചു. 73 കാരിയായ ഹേമമാലിനി 2014 മുതൽ യു.പിയിലെ മഥുരയിൽ നിന്നുള്ള എം.പിയാണ്.
കങ്കണ റണാവത്ത് ഈ ആഴ്ച ആദ്യം തന്റെ കുടുംബത്തോടൊപ്പം മഥുര വൃന്ദാവനിലെ അമ്പലം സന്ദർശിക്കുകയും പ്രാർത്ഥനകൾ നടത്തുകയും ചെയ്തിരുന്നു. ശ്രീകൃഷ്ണനെയും രാധയേയും കാണാൻ കഴിഞ്ഞത് ഞങ്ങളുടെ ഭാഗ്യമാണെന്ന് അന്ന് കങ്കണ പറഞ്ഞിരുന്നു. കങ്കണയുടെ പുറത്തിറങ്ങാനിരിക്കുന്ന ചിത്രമാണ് 'എമർജൻസി'. ഇന്ദിരാ ഗാന്ധിയായി കങ്കണ അഭിനയിക്കുന്ന ചിത്രത്തിൽ സഞ്ജയ് ഗാന്ധിയായി മലയാളി നടൻ വിശാഖ് നായരാണ് അഭിനയിക്കുന്നത്.
#WATCH | Mathura, Uttar Pradesh: When asked about speculation that actor Kangana Ranaut could contest elections from Mathura, BJP MP Hema Malini says, "Good, it is good...You want only film stars in Mathura. Tomorrow, even Rakhi Sawant will become." pic.twitter.com/wgQsDzbn5Z
— ANI (@ANI) September 24, 2022
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.