ദേര സച്ചാ ആസ്ഥാനത്ത്​ നിന്ന്​ പ്ലാസ്​റ്റിക്​ നാണയങ്ങൾ കണ്ടെത്തി

ഛണ്ഡിഗഢ്​: വിവാദ ആൾദൈവം ഗുർമീത്​ റാം റഹീം സിങ്ങി​​​െൻറ സിർസയിലെ ആസ്ഥാനത്ത്​ നിന്ന്​ പ്ലാസ്​റ്റിക്​ നാണങ്ങൾ കണ്ടെത്തി. ദേര സച്ചയുടെ സിർസിയിലെ ആസ്ഥാനത്ത്​ വിനിമയം നടത്തുന്നതിനായാണ്​ പ്ലാസ്​റ്റിക്​ കറൻസി ഉപയോഗിച്ചിരുന്നത്​. 

നാണയങ്ങളിൽ ധൻ ധൻ സദ്​ഗുരു തേരാ ഹി അസാര ദേര സച്ചാ സൗദാ സിർസ എന്ന്​ രേഖപ്പെടുത്തിയിട്ടുണ്ട്​. സിർസയിലെ കടകളിലും വിദ്യാഭ്യാസ സ്ഥാപനങ്ങളിലും ഇൗ നാണയങ്ങൾ ഉപയോഗിച്ച്​ ഇടപാടുകൾ നടത്താവുന്നതാണ്​

കോടതി നിർദേശ പ്രകാരം ദേര സച്ചായുടെ സിർസയിലെ ആസ്ഥാനത്ത്​ ​പൊലീസ്​ റെയ്​ഡ്​ നടത്തുകയായിരുന്നു​. ഇൗ റെയ്​ഡിലാണ്​ നാണങ്ങൾ പിടിച്ചെടുത്തത്​. ആയിരത്തോളം ഏക്കറിൽ വ്യാപിച്ച്​ കിടക്കുന്ന സിർസയിലെ ദേര സച്ചായുടെ ആസ്ഥാനത്ത്​ നിരവധി വിദ്യാഭ്യാസ സ്ഥാപനങ്ങളും റസ്​റ്റോറൻറുകളുമുണ്ട്​. ഏല്ലാ കെട്ടിടങ്ങൾക്ക്​ മുന്നിലും ഗുർമീതി​​​െൻറ കൂറ്റൻ കട്ടൗട്ടുകളുമുണ്ട്​.

Tags:    
News Summary - Ram Rahim's Plastic Money Found–India news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.