കാവിക്ക് പകരം മഞ്ഞനിറം; രാമക്ഷേത്ര പൂജാരിമാരുടെ വസ്ത്രത്തിൽ മാറ്റം, മൊബൈൽ ഉപയോഗത്തിനും വിലക്ക്

അയോധ്യ: രാമക്ഷേത്രത്തിലെ പൂജാരിമാരുടെ വസ്ത്രത്തിൽ മാറ്റവരുത്തി ​രാമക്ഷേത്ര ട്രസ്റ്റ്. കാവിനിറത്തിലുള്ള വസ്ത്രങ്ങൾക്ക് പകരം മഞ്ഞനിറത്തിലുള്ളവയാണ് ക്ഷേത്ര ട്രസ്റ്റ് പൂജാരിമാർക്ക് നൽകിയിരിക്കുന്നത്. മഞ്ഞനിറത്തിലുള്ള മുണ്ടും അതിന് മുകളിൽ പരമ്പരാഗത രീതിയിലുള്ള മേൽവസ്ത്രവും ടർബനുമായിരിക്കും ക്ഷേത്രത്തിലെ പൂജാരിമാരുടെ ഇനിയുള്ള വേഷം.

പരുത്തി കൊണ്ട് നിർമിച്ചതായിരിക്കും ടർബൻ. അത് എങ്ങനെ ധരിക്കണമെന്നതിൽ പൂജാരിമാർക്ക് പരിശീലനവും നൽകും. ക്ഷേത്രത്തിനുള്ളിലേക്ക് മൊബൈൽ ഫോൺ കൊണ്ടു വരുന്നതിന് പൂജാരിമാർക്കും വിലക്കുണ്ട്. സുരക്ഷ മുൻനിർത്തിയാണ് ഇത്തരമൊരു തീരുമാനമെടുത്തത്.

നേരത്തെ കാവിനിറത്തിലുള്ള കുർത്തയും മുണ്ടുമായിരുന്നു പൂജാരിമാരുടെ വേഷം. ഇത് മാറ്റിയാണ് ഇവർക്ക് ഇപ്പോൾ പുതിയ വസ്ത്രങ്ങൾ നൽകിയിരിക്കുന്നത്. ക്ഷേത്രത്തിലെ മുഖ്യപൂജാരിയെ സഹായിക്കാൻ നാല് സഹപൂജാരികൾ കൂടിയുണ്ടാവും. പുലർച്ചെ മൂന്നര മുതൽ 11 മണി വരെയായിരിക്കും പൂജാരിമാരുടെ ജോലി സമയം. ഇതിനിടക്ക് ഓരോരുത്തരും അഞ്ച് മണിക്കൂർ ജോലിയെടുക്കണമെന്നും രാമക്ഷേത്ര ട്രസ്റ്റ് അറിയിച്ചു.

Tags:    
News Summary - Ram temple priests get new dress code, banned from carrying phones

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.