ന്യൂഡൽഹി: നേന്ത്രപ്പഴം, മുട്ട തുടങ്ങിയ ഭക്ഷ്യവസ്തുക്കൾക്ക് തീവില ഇൗടാക്കിയ പഞ്ചന ക്ഷത്ര ഹോട്ടലുകളോട് സർക്കാർ വിശദീകരണം ചോദിക്കുമെന്ന് കേന്ദ്ര ഭക്ഷ്യമന്ത്രി രാംവിലാസ് പാസ്വാൻ. ചണ്ഡിഗഢിലെ ജെ.ഡബ്ല്യു മാരിയറ്റ് ഹോട്ടലിൽ രണ്ട് നേന്ത്രപ്പഴത്തിന് 442 രൂപയും രണ്ട് പുഴുങ്ങിയ മുട്ടക്ക് 1700 രൂപയും ഇൗടാക്കിയതിൽ പ്രതിഷേധിച്ച് നടൻ രാഹുൽ ബോസ് പുറത്തിറക്കിയ വൈറലായ വിഡിയോയെ കുറിച്ച് പരാമർശിക്കുന്നതിനിടെയാണ് മന്ത്രി ഇക്കാര്യം അറിയിച്ചത്. പഞ്ചനക്ഷത്ര ഹോട്ടലുകളിലെ അമിത വിലക്കെതിരെ സമൂഹമാധ്യമങ്ങളിൽ വൻ പ്രതിഷേധമാണ് ഉയർന്നത്. ഹോട്ടലുകളുടെ ഇത്തരം നടപടികൾ ഗുരുതരവും നിർഭാഗ്യകരവുമാണെന്ന് രാംവിലാസ് പാസ്വാൻ അഭിപ്രായപ്പെട്ടു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.