മസ്ജിദുകളിലെ ഉച്ചഭാഷിണി: രാജ് താക്കറെയോട് വിയോജിച്ച് കേന്ദ്രമന്ത്രി അതാവലെ

മുംബൈ: മസ്ജിദുകളിൽനിന്ന് ഉച്ചഭാഷിണി നീക്കണമെന്ന എം.എൻ.എസ് അധ്യക്ഷൻ രാജ് താക്കറെയുടെ ആഹ്വാനത്തോട് വിയോജിച്ച് കേന്ദ്രമന്ത്രിയും റിപ്പബ്ലിക് പാർട്ടി ഓഫ് ഇന്ത്യ (അതാവലെ) അധ്യക്ഷനുമായ രാംദാസ് അതാവലെ. മേയ് മൂന്നിനകം ഉച്ചഭാഷിണി നീക്കം ചെയ്തില്ലെങ്കിൽ മസ്ജിദുകൾക്കുമുന്നിൽ ഹനുമാൻ ചാലിസ ജപിക്കുമെന്ന് ഈയിടെ രാജ് താക്കറെ മുന്നറിയിപ്പ് നൽകിയിരുന്നു. ഹനുമാൻ ചാലിസ ജപിക്കുന്നതിനോട് എതിർപ്പില്ല. മസ്ജിദുകളിലെ ഉച്ചഭാഷിണി നീക്കണമെന്ന ആവശ്യത്തോടാണ് വിയോജിപ്പ്. -പുണെയിൽ പാർട്ടി പ്രവർത്തകരുടെ യോഗത്തിൽ അതാവലെ പറഞ്ഞു.

Tags:    
News Summary - Ramdas Athawale slams Raj Thackeray over loudspeakers row

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.