ന്യൂഡൽഹി: ഏഴുദിവസത്തിനകം കോവിഡ് ഭേദമാകുന്ന ഔഷധ മരുന്ന് കണ്ടുപിടിച്ചെന്ന അവകാശ വാദവുമായി ബാബാ രാംദേവിെൻറ പതജ്ഞലി. രോഗപ്രതിരോധശേഷി വർധിപ്പിക്കുകയല്ല, പകരം കോവിഡിൽനിന്ന് പൂർണമുക്തിയാകും മരുന്നുവഴി ലഭ്യമാകുകയെന്നും ബാബാ രാംദേവ് അവകാശപ്പെട്ടു.
കൊറോണിൽ, സ്വാസരി എന്നു പേരിട്ടിരിക്കുന്ന മരുന്നുകളുപയോഗിച്ച് കോവിഡ് ബാധിച്ചവരെ നൂറുശതമാനം രോഗത്തിൽനിന്ന് രക്ഷപ്പെടുത്തിയതായും മരുന്ന് പുറത്തിറക്കിയശേഷം രാംദേവ് വാർത്തസമ്മേളനത്തിൽ പറഞ്ഞു.
പതജ്ഞലി ഗവേഷണ കേന്ദ്രമാണ് മരുന്ന് വികസിപ്പിച്ചത്. 30 ദിവസത്തേക്കുള്ള കിറ്റിന് 545 രൂപയാണ് വില. മരുന്ന് ഇപ്പോൾ പതജ്ഞലി സ്റ്റോറുകളിൽ ലഭ്യമല്ലെങ്കിലും ഉടൻ വിപണിയിലെത്തിക്കാനാണ് നീക്കം. ദിവ്യ കൊറോണ കിറ്റ് ഉപയോഗിച്ചാൽ മൂന്നുമുതൽ ഏഴുദിവസത്തിനുള്ളിൽ കോവിഡ് ഭേദമാകുമെന്നും ബാബാ രാംദേവ് അവകാശപ്പെട്ടു. എന്നാൽ മരുന്ന് നിർമിക്കാൻ ഉപയോഗിച്ച സാധനങ്ങൾ എന്തെല്ലാമാണെന്ന് വ്യക്തമാക്കിയിട്ടില്ല.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.