Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_right​കോവിഡിന്...

​കോവിഡിന് ​'കൊറോണിൽ'; ദിവ്യ കൊ​റോണ കിറ്റുമായി പതജ്ഞലി

text_fields
bookmark_border
​കോവിഡിന് ​കൊറോണിൽ; ദിവ്യ കൊ​റോണ കിറ്റുമായി പതജ്ഞലി
cancel

ന്യൂഡൽഹി: ഏഴുദിവസത്തിനകം കോവിഡ്​ ഭേദമാകുന്ന ഔഷധ മരുന്ന്​ കണ്ടു​പിടിച്ചെന്ന അവകാശ വാദവുമായി ബാബാ രാംദേവി​െൻറ പതജ്ഞലി. രോഗപ്രതിരോധശേഷി വർധിപ്പിക്കുകയല്ല, പകരം കോവിഡിൽനിന്ന്​ പൂർണമുക്തിയാകും മരുന്നുവഴി ലഭ്യമാകു​കയെന്നും ബാബാ രാംദേവ്​ അവകാശപ്പെട്ടു.

കൊറോണിൽ, സ്വാസരി എന്നു പേരിട്ടിരിക്കുന്ന മരുന്നുകളുപയോഗിച്ച്​ കോവിഡ്​ ബാധിച്ചവരെ നൂറുശതമാനം രോഗത്തിൽനിന്ന്​ രക്ഷപ്പെടുത്തിയതായും മരുന്ന്​ പുറത്തിറക്കിയശേഷം രാംദേവ്​ വാർത്തസമ്മേളനത്തിൽ പറഞ്ഞു.

പതജ്ഞലി ഗവേഷണ കേന്ദ്രമാണ്​ മരുന്ന്​ വികസിപ്പിച്ചത്​. 30 ദിവസത്തേക്കുള്ള കിറ്റിന്​ 545 രൂപയാണ്​ വില. മരുന്ന്​ ഇപ്പോൾ പതജ്ഞലി സ്​റ്റോറുകളിൽ ലഭ്യ​മല്ലെങ്കിലും ഉടൻ വിപണിയിലെത്തിക്കാനാണ്​ നീക്കം. ദിവ്യ കൊറോണ കിറ്റ്​ ഉപയോഗിച്ചാൽ മൂന്നുമുതൽ ഏഴുദിവസത്തിനുള്ളിൽ കോവിഡ്​ ഭേദമാകുമെന്നും ബാബാ രാംദേവ്​ അവകാശപ്പെട്ടു. എന്നാൽ മരുന്ന്​ നിർമിക്കാൻ ഉപയോഗിച്ച സാധനങ്ങൾ എന്തെല്ലാമാണെന്ന്​ വ്യക്തമാക്കിയിട്ടില്ല.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Baba RamdevPatanjaliMalayalam newscoronavirusCoronil and SwasariDivya Corona kitCovid 19
News Summary - Ramdev Claims to have made First Medicine against Covid-19
Next Story