ബംഗളൂരു: മുൻ മുഖ്യമന്ത്രി ബി.എസ്. യെദിയൂരപ്പയുടെ ഡയറിയിൽ മുതിർന്ന ബി.െജ.പി നേതാക ്കൾക്ക് കോടികൾ കോഴ നൽകിയതിെൻറ വിവരങ്ങളുണ്ടെന്ന് ആരോപണം ഉന്നയിച്ച കോൺഗ്ര സ് വക്താവ് രൺദീപ് സുർജേവാലക്കെതിരെ കർണാടക ബി.ജെ.പി കമ്മിറ്റി പൊലീസിൽ പരാതി നൽകും. ഡയറി വ്യാജമാണെന്ന് ആദായനകുതി വകുപ്പ് വ്യക്തമാക്കിയ സാഹചര്യത്തിലാണ് പരാതി നൽകുന്നത്.
കേന്ദ്ര നേതൃത്വവുമായി ആലോചിച്ചാണ് തീരുമാനമെന്നും കമ്മിറ്റി പറഞ്ഞു. ബി.ജെ.പി നേതൃത്വത്തിന് 1800 കോടി രൂപ നൽകിയെന്ന പരാതിയെകുറിച്ച് ലോക്പാൽ അന്വേഷിക്കണമെന്ന് കോൺഗ്രസ് കഴിഞ്ഞദിവസം ആവശ്യപ്പെട്ടിരുന്നു. അടിസ്ഥാനരഹിതമായ ആരോപണം ഉന്നയിച്ച് നേതാക്കളുടെ പ്രതിച്ഛായ തകർക്കാൻ ശ്രമിച്ചതിനാണ് പരാതി നൽകുന്നതെന്ന് ബി.ജെ.പി വക്താവ് എസ്. സുരേഷ്കുമാർ വാർത്താസമ്മേളനത്തിൽ പറഞ്ഞു. വ്യാജരേഖയുമായി ആരോപണം ഉന്നയിച്ച സുർജേവാലയെ ഉടൻ അറസ്റ്റ് ചെയ്യണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.