വധശ്രമക്കേസിൽ പ്രതിയായ ബി.ജെ.പി എം.എൽ.എ നിതേഷ് റാണെ ജുഡീഷ്യൽ കസ്റ്റഡിയിൽ

മുംബൈ: കേന്ദ്ര മന്ത്രി നാരായൺ റാണെയുടെ മകനും ബി.ജെ.പി എം.എൽ.എയുമായ നിതേഷ് റാണെയെയും സഹായിയെയും 14 ദിവസത്തെ ജുഡീഷ്യൽ കസ്റ്റഡിയിൽ വിട്ടു. കൊലപാതകശ്രമക്കേസിൽ ബുധനാഴ്ച സിന്ധുദുർഗ് സെഷൻസ് കോടതിയിൽ കീഴടങ്ങിയ നിതേഷ് രണ്ട് ദിവസമായി പൊലീസ് കസ്റ്റഡിയിലായിരുന്നു.

വ്യാഴാഴ്ച രാവിലെ കങ്കാവലി പൊലീസ് നിതേഷ് റാണെയെ ചോദ്യം ചെയ്യാൻ ഗോവയിലെ ഹോട്ടലിലേക്ക് കൊണ്ടുപോയിരുന്നു. 12 മണിക്കൂറിലധികം നീണ്ട ചോദ്യം ചെയ്യലിനൊടുവിലാണ് റാണ കീഴടങ്ങിയത്. തുടർന്ന് ബുധനാഴ്ച റാണെയെ രണ്ട് ദിവസത്തേക്ക് പൊലീസ് കസ്റ്റഡിയിൽ വിട്ടിരുന്നു.

റാണെയെയും സഹായി രാകേഷ് പരാബിനെയുമാണ് വെള്ളിയാഴ്ച കോടതിയിൽ ഹാജരാക്കിയത്. എട്ട് ദിവസത്തേക്ക് പൊലീസ് കസ്റ്റഡി നീട്ടണമെന്ന് സ്‌പെഷ്യൽ പബ്ലിക് പ്രോസിക്യൂട്ടർ ആവശ്യപ്പെട്ടെങ്കിലും റാണെയുടെ അഭിഭാഷകൻ എതിർത്തു. ഒന്നരമണിക്കൂറിലേറെ നീണ്ട നടപടികൾക്കൊടുവിൽ രണ്ട് പ്രതികളെയും മജിസ്‌ട്രേറ്റ് കസ്റ്റഡിയിൽ വിട്ടു. റാണെയുടെ അഭിഭാഷകൻ ഒറാസ് സെഷൻസ് കോടതിയിൽ സമർപ്പിച്ച ജാമ്യാപേക്ഷ ശനിയാഴ്ച പരിഗണിക്കും.

കോടതി നേരത്തേ ജാമ്യാപേക്ഷ നിരസിച്ചതിനെ തുടർന്ന് ഹൈകോടതിയെ സമീപിച്ചെങ്കിലും നാടകീയമായി അപേക്ഷ പിൻവലിച്ചാണു റാണെ കീഴടങ്ങിയത്. സിന്ധുദുർഗ് ജില്ലാ സഹകരണ ബാങ്കിലെ തെരഞ്ഞെടുപ്പു പ്രചാരണത്തിനിടെ ശിവസേന പ്രവർത്തകൻ സന്തോഷ് പരബിനെ വധിക്കാൻ ശ്രമിച്ചതാണ് കേസ്

Tags:    
News Summary - Rane Jr gets 14-day judicial custody, files plea for bail

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.