ന്യൂഡൽഹി: ഹിന്ദു ദമ്പതികൾക്ക് അഞ്ച് കുട്ടികൾ വീതം വേണമെന്ന് പറഞ്ഞ് ബി.ജെ.പി എം.എൽ.എ സുരേന്ദ്ര സിങ് വിവാദമുയർത്തിയതിനു പിന്നാലെ പ്രകോപന പ്രസ്താവനയുമായി മുതിർന്ന ബി.ജെ.പി എം.പി ഹരി ഒാം പാണ്ഡെ.
ഭീകരവാദം, ബലാത്സംഗം, െകാലപാതകം എന്നിവ രാജ്യത്ത് വൻതോതിൽ പെരുകാൻ കാരണം മുസ്ലിം ജനസംഖ്യ വർധനയാണെന്നാണ് എം.പിയുടെ കണ്ടെത്തൽ!. സ്വതന്ത്ര്യത്തിനുശേഷം മുസ്ലിം ജനസംഖ്യ വലിയ തോതിൽ കൂടിയെന്നും ഇതിന് തടയിട്ടില്ലെങ്കിൽ ഇന്ത്യയിൽനിന്ന് പാകിസ്താൻ പോലൊരു രാജ്യം വീണ്ടും രൂപവത്കരിക്കേണ്ട സാഹചര്യമുണ്ടാകുമെന്നും എം.പി കൂട്ടിച്ചേർത്തു.
ഉത്തർപ്രദേശിലെ അംബേദ്കർ നഗർ എം.പിയാണ് പാണ്ഡെ. രാജ്യത്തെ മറ്റൊരു വിഭജനത്തിൽ നിന്ന് രക്ഷിക്കാൻ ജനസംഖ്യ നിയന്ത്രണത്തിന് പാർലമെൻറിൽ ബിൽ കൊണ്ടുവരണമെന്നും എം.പി ആവശ്യപ്പെട്ടു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.