അപൂർവയിനം വെള്ള മൂർഖനെ കണ്ടെത്തി

കോയമ്പത്തൂര്‍: വെള്ള നിറത്തിലെ മൂർഖൻ പാമ്പിനെ കോയമ്പത്തൂരിൽ പിടികൂടി. അഞ്ചടിയോളം നീളമുള്ള വെളുത്ത മൂർഖനെ വൈൽഡ് ലൈഫ് ആന്‍ഡ് നേച്ചർ കണ്‍സര്‍വേഷന്‍ ട്രസ്റ്റ് വളണ്ടിയറായ മോഹനനാണ് രക്ഷിച്ചത്.

കുറിച്ചിയിലെ ശക്തി നഗറിലാണ് പാമ്പിനെ കണ്ടെത്തിയത്. പാമ്പിനെ പിന്നീട് ആനെക്കട്ടി വനമേഖലയിലെ മംഗരൈ കാട്ടിലേക്ക് തുറന്നു വിട്ടു.


വെള്ള മൂർഖനെ വളരെ അപൂർവമായാണ് കണ്ടെത്താറ്. ല്യൂസിസ്റ്റിക് കോബ്രകൾ എന്നാണ് ഇവ അറിയപ്പെടുന്നത്. ജനിതകമാറ്റം കാരണവും മെലാനിൻ, മറ്റു പിഗ്മെന്റുകളുടെ അഭാവം മൂലവും സാധാരണ നിറം നഷ്ടപ്പെടുകയാണെന്ന് വന്യജീവി വിദഗ്ധർ പറയുന്നു.

Tags:    
News Summary - Rare white cobra rescued

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.