രാജ്യത്ത് അസഹിഷ്ണുത– രത്തന്‍ ടാറ്റ

ന്യൂഡല്‍ഹി: രാജ്യത്ത് അസഹിഷ്ണുതയുണ്ടെന്ന് ടാറ്റാ സണ്‍സ് മേധാവി രത്തന്‍ ടാറ്റ. നാം വൈകിമാത്രം കാണുന്ന ശാപമാണിതെന്നും എവിടെ നിന്നാണ് വരുന്നതെന്ന് വ്യക്തമാണെന്നും അദ്ദേഹം പറഞ്ഞു. നരേന്ദ്ര മോദിയെ പ്രധാനമന്ത്രി സ്ഥാനത്തേക്ക് ഉയര്‍ത്തിക്കാട്ടിയ വ്യവസായികളില്‍ പ്രമുഖനായ ടാറ്റ ഇക്കാര്യം തുറന്നു പറഞ്ഞത് ഗ്വാളിയറിലെ സിന്ധ്യാ സ്കൂളിന്‍െറ 119ാം സ്ഥാപന ദിനാഘോഷ ചടങ്ങിലാണ്. കോണ്‍ഗ്രസ് നേതാവും സ്കൂള്‍ ട്രസ്റ്റിന്‍െറ മേധാവിയുമായ പാര്‍ലമെന്‍റംഗം ജ്യോതിരാദിത്യ സിന്ധ്യ പ്രസംഗത്തില്‍ സംവാദത്തിന്‍െറ ആവശ്യത്തെക്കുറിച്ച് സംസാരിച്ചിരുന്നു.

ഒരു പരിഷ്കൃത സമൂഹത്തിന്‍െറ മുഖമുദ്ര ചര്‍ച്ച, സംവാദം, എതിര്‍ അഭിപ്രായം പറയല്‍ എന്നിവക്ക് അനുഗുണമായ സാഹചര്യമാണെന്നും രാജ്യത്ത് അസഹിഷ്ണുതയുടെ അന്തരീക്ഷമാണ് നിലനില്‍ക്കുന്നതെന്നും സിന്ധ്യ പറഞ്ഞു. ഗോരക്ഷയുടെ മറവിലെ കൊലപാതകങ്ങളെയും അദ്ദേഹം എതിര്‍ത്തു. പിന്നാലെ സംസാരിച്ച ടാറ്റ, സിന്ധ്യയുടെ വാക്കുകളില്‍ ഊന്നി പിന്തുണക്കുകയായിരുന്നു. സഹജീവികളെ സ്നേഹിച്ച് ജീവിക്കാനാവുന്ന അന്തരീക്ഷമാണ് നമുക്ക് വേണ്ടതെന്നും അദ്ദേഹം പറഞ്ഞു.

 

Tags:    
News Summary - ratahan tata,

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.