ന്യൂഡൽഹി: ഇന്ത്യൻ വ്യവസായ പ്രമുഖനും ടാറ്റ ട്രസ്റ്റിെൻറ ചെയർമാനുമായ രത്തൻ ടാറ്റക്ക് ഭാരത് രത്‌ന നൽകി ആദരിക്കണമെന്ന് ആവശ്യപ്പെട്ട് ട്വിറ്ററിൽ കാമ്പയിൻ. 'ഭാരത് രത്‌ന ഫോർ രത്തൻ ടാറ്റ' എന്ന ഹാഷ്ടാഗിലുള്ള കാമ്പയിൻ ട്വിറ്ററിൽ ട്രെൻറിങ്ങായി. വെള്ളിയാഴ്ച മുതലാണ് ഇക്കാര്യം ആവശ്യപ്പെട്ടുകൊണ്ടുള്ള ട്വീറ്റുകൾ നിറഞ്ഞത്.
''ഇന്നത്തെ തലമുറയിലെ സംരംഭകർക്ക് ഇന്ത്യയെ അടുത്ത ഘട്ടത്തിലേക്ക് കൊണ്ടുപോകാൻ കഴിയുമെന്ന് രത്തൻ ടാറ്റ വിശ്വസിക്കുന്നു. രത്തൻ ടാറ്റയ്ക്ക് രാജ്യത്തെ പരമോന്നത അവാർഡ് ഭാരത് രത്‌ന ഞങ്ങൾ നൽകുന്നു. ഞങ്ങളുടെ കാമ്പയിനിൽ ഞങ്ങളോടൊപ്പം ചേരുക'' -മോട്ടിവേഷണൽ സ്പീക്കർ ഡോ. വിവേക് ബിന്ദ്ര ട്വീറ്റ് ചെയ്തു.
'സർ രത്തൻ ടാറ്റക്ക് ഇന്ത്യൻ പ്രധാനമന്ത്രിയിൽ നിന്ന് ഭാരത് രത്‌ന ലഭിക്കണം' -മറ്റൊരു ട്വിറ്റർ ഉപഭോക്താവ് പറയുന്നു.
'രാജ്യസ്നേഹിയായ സർ രത്തൻ ടാറ്റ ദയയുടെയും മഹാമനസ്കതയുടേയും വീര്യത്തെ കുറിച്ച് നമ്മളെ പഠിപ്പിച്ചു. ജീവിതകാലം മുഴുവൻ അദ്ദേഹം ജീവകാരുണ്യ പ്രവർത്തനങ്ങളിലൂടെയും സഹാനുഭൂതിയിലൂടെയും ഇന്ത്യയെ മികച്ച രീതിയിൽ കെട്ടിപ്പടുക്കുന്നു. ഈ മഹാനായ മനുഷ്യന് പരമോന്നത ബഹുമതി നൽകി ആദരിക്കാൻ ഞാൻ ഇന്ത്യൻ പ്രധാനമന്ത്രിയോട് അഭ്യർത്ഥിക്കുന്നു' -വേറൊരു ട്വിറ്റർ ഉപഭോക്താവ് അഭിപ്രായപ്പെട്ടു.
അതേസമയം, തനിക്ക് വേണ്ടിയുള്ള ട്വിറ്റർ കാമ്പയിനോട് പ്രതികരിച്ച് രത്തൻ ടാറ്റ രംഗത്തെത്തി. തനിക്ക് വേണ്ടി നടത്തുന്ന വികാര പ്രകടനങ്ങളെ വിലമതിക്കുന്നുഴെവന്നും എന്നാൽ അത്തരം പ്രചാരണങ്ങൾ നിർത്തണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
''ഒരു പുരസ്കാരത്തിെൻറ കാര്യത്തിൽ സമൂഹ മാധ്യമങ്ങളിലെ ഒരു വിഭാഗം പ്രകടിപ്പിച്ച വികാരങ്ങളെ വിലമതിക്കുമ്പോൾ തന്നെ അത്തരം പ്രചാരണങ്ങൾ നിർത്തണമെന്ന് ഞാൻ വിനീതമായി അഭ്യർഥിക്കുന്നു. പകരം, ഒരു ഇന്ത്യക്കാരനാകാനും ഇന്ത്യയുടെ വളർച്ചക്കും സമൃദ്ധിക്കും സംഭാവന ചെയ്യാനും അതിന് വേണ്ടി പരിശ്രിക്കാനും സാധിക്കുന്നത് തന്നെ ഭാഗ്യമായാണ് ഞാൻ കരുതുന്നത്. '' -രത്തൻ ടാറ്റ ട്വീറ്റ് ചെയ്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.