ന്യൂഡൽഹി: ആധാർ ഭേദഗതി ബിൽ 2019 ലോക്സഭയുടെ മേശപ്പുറത്ത് വെച്ചു. കേന്ദ്ര നിയമ മന്ത്രി രവിശങ്കർ പ്രസാദാണ് ആധാർ ഭേദഗ തി ബിൽ അവതരിപ്പിച്ചത്.
എൻ.കെ പ്രേമചന്ദ്രൻ എം.പി ബില്ലിനെ എതിർക്കുകയും ആശങ്കകൾ ഉന്നയിക്കുകയും ചെയ്തു. മറുപടിയായി സംസാരിച്ച മന്ത്രി, ആധാർ സ്വകാര്യത ലംഘിക്കുന്നില്ലെന്നും ഇത് രാജ്യതാൽപര്യത്തിനനുസരിച്ചാണെന്നും വ്യക്തമാക്കി.
മാനദണ്ഡങ്ങൾ ലംഘിച്ചാൽ കടുത്ത ശിക്ഷയടക്കം പുതിയ നിർദേശങ്ങൾ ഭേദഗതിയിലുണ്ട്. ആധാർ എടുത്ത കുട്ടിക്ക് 18 വയസ്സാകുമ്പോൾ സ്വന്തം തീരുമാനപ്രകാരം ബയോമെട്രിക് ഐ.ഡി പദ്ധതിയിൽനിന്ന് പുറത്തുപോകാൻ കഴിയുന്ന വ്യവസ്ഥ ഓർഡിനൻസിൽ ഉൾപ്പെടുത്തിയിട്ടുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.