ആർ.ബി.ഐയുടെ കസ്റ്റമർ കെയറിലേക്ക് ബോംബ് ഭീഷണി; ലശ്കർ സി.ഇ.ഒയെന്ന് അവകാശപ്പെട്ട് കോൾ വന്നുവെന്ന് റിപ്പോർട്ട്

മുംബൈ: ആർ.ബി.ഐയുടെ കസ്റ്റമർ കെയറിൽ വിളിച്ച് ബോംബ് ഭീഷണി മുഴക്കിയതായി റിപ്പോർട്ട്. ലശ്കർ-ഇ-ത്വയിബയുടെ സി.ഇ.ഒയെന്ന് അവകാശപ്പെട്ട് രംഗത്തെത്തിയാളാണ് ഭീഷണി മുഴക്കിയത്. ഹെൽപ്പ് ലൈൻ നമ്പറിലേക്ക് ശനിയാഴ്ച രാവിലെ 11 മണിയോടെയാണ് കോൾ എത്തിയത്.

ഭീഷണി മുഴക്കുന്നതിന് മുമ്പാണ് ലശ്കർ-ഇ-ത്വയിബയുടെ സി.ഇ.ഒയാണെന്ന് ഇയാൾ അവകാശപ്പെട്ടത്. എന്നാൽ, ആർ.ബി.ഐയിൽ നിന്ന് ഇക്കാര്യത്തിൽ ഔദ്യോഗിക സ്ഥിരീകരണം പുറത്ത് വന്നിട്ടില്ല. അതേസമയം, മുംബൈ പൊലീസ് ഇക്കാര്യത്തിൽ കേസെടുത്ത് അന്വേഷണം തുടങ്ങിയതായി റിപ്പോർട്ടുണ്ട്.

ഭീഷണികോളുകൾ മൂലം എയർലൈനുകൾ വലിയ ഭീഷണി നേരിടുന്നതിനിടെയാണ് ആർ.ബി.ഐക്കും ഭീഷണിസന്ദേശം എത്തിയത്. നൂറുക്കണക്കിന് വിമാനങ്ങളാണ് ഭീഷണി കോളുകൾ മൂലം വൈകിയത്.വ്യാഴാഴ്ചയും ഇത്തരത്തിൽ വിമാനത്തിന് ഭീഷണി കോൾ ലഭിച്ചിരുന്നു. ഇതുമൂലം ഇൻഡിഗോയുടെ നാഗ്പൂർ-കൊൽക്കത്ത വിമാനം റായ്പൂരിൽ എമർജൻസി ലാൻഡിങ് നടത്തിയിരുന്നു. ഇതിനിടെയാണ് ആർ.ബി.ഐക്കും ഭീഷണി ലഭിക്കുന്നത്.

അതേസമയം, ബോംബ് ഭീഷണികൾ ജനങ്ങളുടെ സുരക്ഷയെ ബാധിക്കില്ലെന്ന് ഇൻഫർമേഷൻ ടെക്നോളജി മന്ത്രാലയംഅറിയിച്ചിരുന്നു. ജനങ്ങളുടെ പൂർണ്ണ സുരക്ഷ ഉറപ്പാക്കുമെന്ന് വ്യോമയാനമന്ത്രാലയവും അറിയിച്ചു.

Tags:    
News Summary - RBI Customer Care Gets Bomb Threat

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.