ന്യൂഡൽഹി: നോട്ടുനിരോധനത്തെ തുടർന്ന് പഴയ നോട്ടുകൾ മാറ്റിയെടുക്കുന്നതുമായി ബന്ധപ്പെട്ട പരാതികൾ ബാങ്കിങ് ഒാംബുഡ്സ്മാന് നൽകാനാവില്ലെന്ന് റിസർവ് ബാങ്ക് അറിയിച്ചു. നോട്ടുനിരോധനം ഒാംബുഡ്സ്മാെൻറ പരിധിയിൽ വരുന്ന 27 വിഷയങ്ങളിൽ ഉൾപ്പെടില്ലെന്നും വിവരാവകാശ നിയമപ്രകാരമുള്ള മറുപടിയിൽ ആർ.ബി.െഎ വ്യക്തമാക്കി. നോട്ടുകൾ മാറ്റിയെടുക്കുന്നതുമായി ബന്ധപ്പെട്ട് എത്ര പരാതികൾ ഒാംബുഡ്സ്മാന് ലഭിച്ചെന്ന് ആരാഞ്ഞ് നൽകിയ ചോദ്യത്തിന് ‘ഇൗ വിവരങ്ങൾ ലഭ്യമല്ലെന്ന്’ ആണ് റിസർവ് ബാങ്ക് മറുപടി നൽകിയത്. തുടർന്നാണ് വിശദീകരണവുമായി രംഗത്തുവന്നത്. അതേസമയം, 2016 നവംബർ ഒമ്പത് മുതൽ നോട്ട് മാറ്റിയെടുക്കുന്നതുമായി ബന്ധപ്പെട്ട് ആർ.ബി.െഎക്ക് നിരവധി പരാതികൾ ലഭിച്ചതായി ആൾ ഇന്ത്യ ബാങ്ക് ഒാഫിസേഴ്സ് കോൺഫെഡറേഷൻ സെക്രട്ടറി ഹവീന്ദർ സിങ് പറഞ്ഞു. നോട്ടുനിരോധനത്തെ തുടർന്ന് പണം പിൻവലിക്കുന്നതുമായി ബന്ധപ്പെട്ട പരാതികളാണ് അധികവും ലഭിച്ചതെന്ന് അദ്ദേഹം പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.