മുംബൈ: പുതിയ 20, 50 രൂപ നോട്ടുകള്‍ ഉടൻ പുറത്തിറക്കുമെന്ന് റിസര്‍വ് ബാങ്ക്. 2005 ലെ മഹാത്മാഗാന്ധി സീരിസിലുള്ള നോട്ടുകളിൽ നേരിയ മാറ്റങ്ങളോടെ പുതിയ നോട്ട് പുറത്തിറക്കുന്നത്. അതേസമയം പഴയ 20, 50 രൂപ നോട്ടുകള്‍ പിന്‍വലിക്കില്ലെന്നും അവ തുടർന്നും ഉപയോഗിക്കാമെന്നും ആര്‍.ബി.ഐ അറിയിച്ചു.
20 രൂപയുടെ പുതിയ നോട്ടിലെ നമ്പർ പാനലുകളിൽ ‘L’ എന്ന അക്ഷരം പതിപ്പിക്കുന്നതാണ് മാറ്റം. അച്ചടിച്ച വർഷം 2016 ആയിരിക്കുമെന്നും ആർബിെഎ വ്യക്തമാക്കി. പുതിയ നോട്ടുകളുടെ ഡിസൈനും സുരക്ഷാ സവിശേഷതകളും പഴയ നോട്ടുകളുടേതിനു സമാനമായിരിക്കുമെന്നും ആർ.ബി.െഎ അറിയിച്ചു.
500,1000 രൂപ നോട്ടുകൾ അസാധുവാക്കിയതുമായി ബന്ധപ്പെട്ട പ്രതിസന്ധി രാജ്യത്ത് തുടരുന്നതിനിടെയാണ് പുതിയ 20,50 രൂപ നോട്ടുകൾ പുറത്തിറക്കുന്നത്. നോട്ടുകൾ അസാധുവാക്കിയതിെൻറ തുടർച്ചയാണ് പുതിയ നോട്ടുകൾ പുറത്തിറക്കുന്നത്. 500, 1000 രൂപ നോട്ടുകൾ അസാധുവാക്കിയ ശേഷം 2000,500 രൂപയുടെ പുതിയ നോട്ടുകൾ ഇറക്കിയിരുന്നു
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.