മ​ണി​പ്പൂ​രിലെ 11 ബൂത്തുകളിൽ റീപോളിങ് ഏപ്രിൽ 22ന്

ഇം​ഫാ​ൽ: മ​ണി​പ്പൂ​രി​ൽ ആ​ദ്യ​ഘ​ട്ട വോ​ട്ടെ​ടു​പ്പി​നി​ടെ സം​ഘ​ർ​ഷമുണ്ടായ 11 ബൂത്തുകളിൽ റീപോളിങ് ഏപ്രിൽ 22ന്. മണിപ്പൂർ മുഖ്യ തെരഞ്ഞെടുപ്പ് വരണാധികാരിയാണ് റീപോളിങ് തീയതി പ്രഖ്യാപിച്ചത്. 19ന് നടന്ന വോട്ടെടുപ്പിൽ സംസ്ഥാനത്ത് 69.18 ശതമാനം പോളിങ് ആണ് രേഖപ്പെടുത്തിയത്.

ഖുറൈ അസംബ്ലി മണ്ഡലത്തിൽ മൊയ്രാങ്കാമ്പ് സജീബ് അപ്പർ പ്രൈമറി സ്‌കൂൾ, എസ്. ഇബോബി പ്രൈമറി സ്‌കൂൾ (ഈസ്റ്റ് വിങ്), ക്ഷേത്രിഗാവോ-നാല് ബൂത്ത്, തോങ്‌ജു-ഒരു ബൂത്ത്, ഉറിപോക്ക്-മൂന്ന് ബൂത്ത്, കൊന്തൗജം-ഒരു ബൂത്ത് എന്നിവിടങ്ങളിലാണ് റീപോളിങ്.

ആ​ദ്യ​ഘ​ട്ട വോ​ട്ടെ​ടു​പ്പി​നി​ടെ സംസ്ഥാനത്തെ വിവിധയിടങ്ങളിൽ സം​ഘ​ർ​ഷം റിപ്പോർട്ട് ചെയ്തിരുന്നു. നാ​ലി​ട​ത്ത് നാ​ല് വോ​ട്ടു​യ​ന്ത്ര​ങ്ങ​ൾ അ​ക്ര​മി​ക​ൾ ത​ക​ർ​ത്തു. ഒ​രു ബൂ​ത്തി​ൽ അ​ജ്ഞാ​ത​ർ വോ​ട്ടു​യ​ന്ത്രം അ​ഗ്നി​ക്കി​ര​യാ​ക്കു​ക​യും ചെ​യ്തു. അ​ക്ര​മി​ക​ളെ പി​രി​ച്ചു​വി​ടാ​ൻ പൊ​ലീ​സി​ന് വെ​ടി​വെക്കേ​ണ്ടി വന്നു.

ബി​ഷ്ണു​പു​ർ ജി​ല്ല​യി​ലെ ത​മ്‌​ന​പോ​ക്പി​യി​ൽ ആ​യു​ധ​ധാ​രി​ക​ൾ പോ​ളി​ങ് ബൂ​ത്ത് പി​ടി​ച്ചെ​ടു​ക്കാ​ൻ ശ്ര​മം ന​ട​ത്തി. വോ​ട്ട​ർ​മാ​രെ പോ​ളി​ങ്ങിൽ​ നി​ന്ന് പി​ന്തി​രി​പ്പി​ക്ക​ലാ​യി​രു​ന്നു ല​ക്ഷ്യം. അ​ക്ര​മി​ക​ൾ തെ​ര​ഞ്ഞെ​ടു​പ്പ് ഏ​ജ​ന്റു​മാ​രെ ഭീ​ഷ​ണി​പ്പെ​ടു​ത്തു​ക​യും പോ​ളി​ങ് സ്റ്റേ​ഷ​നി​ൽ ​നി​ന്ന് പു​റ​ത്തു​പോ​കാ​ൻ ക​ൽ​പി​ക്കു​ക​യും ചെ​യ്തു.

ര​ണ്ട് ലോ​ക്സ​ഭ മ​ണ്ഡ​ല​ങ്ങ​ൾ (ഔ​ട്ട​ർ മ​ണി​പ്പൂ​ർ, ഇ​ന്ന​ർ മ​ണി​പ്പൂ​ർ) മാ​ത്ര​മു​ള്ള മ​ണി​പ്പൂ​രി​ൽ ഇ​ന്ന​റി​ൽ പൂ​ർ​ണ​മാ​യും ഔ​ട്ട​റി​ലെ 15 നി​യ​മ​സ​ഭ മ​ണ്ഡ​ല​ങ്ങ​ളി​ലു​മാ​ണ് വെ​ള്ളി​യാ​ഴ്ച വോ​ട്ടെ​ടു​പ്പ് ന​ട​ന്ന​ത്. ഔ​ട്ട​റി​ലെ ബാ​ക്കി 13 നി​യ​മ​സ​ഭ മ​ണ്ഡ​ല​ങ്ങ​ളി​ലെ വി​ധി​യെ​ഴു​ത്ത് ഏ​പ്രി​ൽ 26ന് ​ര​ണ്ടാം ​ഘ​ട്ട​ത്തി​ലാ​ണ്. സം​ഘ​ർ​ഷ​സാ​ധ്യ​ത ക​ണ​ക്കി​ലെ​ടു​ത്താ​ണ് ഒ​രു മ​ണ്ഡ​ല​ത്തി​ൽ (ഔ​ട്ട​ർ മ​ണി​പ്പൂ​ർ) ര​ണ്ട് ഘ​ട്ട​മാ​യി വോ​ട്ടെ​ടു​പ്പ് പ്ര​ഖ്യാ​പി​ച്ച​ത്.

Tags:    
News Summary - Re-polling announced at 11 polling booths in Manipur on April 22

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.