ന്യൂഡൽഹി: കാർഷിക ബില്ലിനെതിരെ പ്രക്ഷോഭം നടത്തുന്ന കർഷകരുമായി ചർച്ചക്ക് ഒരുക്കമാണെന്ന് കേന്ദ്ര കൃഷി മന്ത്രി നരേന്ദ്ര സിങ് തോമർ. അഭിപ്രായ വ്യത്യാസങ്ങൾ ചർച്ചയിലൂടെ പരിഹരിക്കാം. ഡിസംബർ മൂന്നിന് നടക്കുന്ന ചർച്ചയിലൂടെ ധാരണയിലെത്താമെന്നാണ് പ്രതീക്ഷിക്കുന്നതെന്നും കൃഷി മന്ത്രി പറഞ്ഞു. കർഷക പ്രക്ഷോഭം ഡൽഹി ലക്ഷ്യമാക്കി നീങ്ങുന്ന സാഹചര്യത്തിലാണ് മന്ത്രിയുടെ പ്രസ്താവന.
പുതിയ കാര്‍ഷിക നിയമങ്ങള്‍ കര്‍ഷകരുടെ താല്‍പര്യങ്ങള്‍ക്കനുസരിച്ചുള്ളതാണ്. രാജ്യത്തെമ്പാടുമുള്ള കര്‍ഷകരുടെ താല്‍പര്യങ്ങള്‍ക്കനുസരിച്ച് പ്രവര്‍ത്തിക്കാനും വരുമാനം ഇരട്ടിയാക്കാനും സര്‍ക്കാര്‍ പ്രതിജ്ഞാബദ്ധരാണെന്നും അദ്ദേഹം പറഞ്ഞു.
എന്നാൽ, ചർച്ച നടത്താമെന്ന കൃഷി മന്ത്രിയുടെ പ്രസ്താവനയെ കർഷക സംഘടനകൾ എത്രത്തോളം സ്വാഗതം ചെയ്യുമെന്ന് വ്യക്തമല്ല. മാസങ്ങൾ മുമ്പ് സമാന രീതിയിൽ പഞ്ചാബിലെയും ഹരിയാനയിലെയും കർഷകർ പ്രക്ഷോഭത്തിനിറങ്ങിയപ്പോൾ ചർച്ച ചെയ്ത് പരിഹരിക്കാമെന്ന വാഗ്ദാനം കൃഷി മന്ത്രി മുന്നോട്ടുവെച്ചിരുന്നു.
അന്ന് കൃഷി മന്ത്രിക്ക് പകരം കാർഷിക സെക്രട്ടറിയെയാണ് കേന്ദ്ര സർക്കാർ ചർച്ചക്ക് നിയോഗിച്ചത്. മന്ത്രി പങ്കെടുത്താൽ മാത്രമേ ചർച്ചയ്ക്കുള്ളൂ എന്ന് നിലപാടെടുത്ത് കർഷക നേതാക്കൾ ചർച്ച ബഹിഷ്കരിക്കുകയായിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.