ന്യൂഡൽഹി: കോവിഡ് കാലത്തെ ഇടവേളക്കുശേഷം, അംഗീകൃത പാർട്ടികളുടെ പദവി പരിശോധിക്കുന്നത് തെരഞ്ഞെടുപ്പ് കമീഷൻ പുനരാരംഭിച്ചു. 2019ലെ ലോക്സഭാ തെരഞ്ഞെടുപ്പിലെ പ്രകടനത്തിെന്റ അടിസ്ഥാനത്തിലാണ് രാഷ്ട്രീയ പാർട്ടികളുടെ പദവി പുനഃപരിശോധിക്കുന്നത്.
ഇതിെന്റ ഭാഗമായി എൻ.സി.പി, സി.പി.ഐ എന്നീ ദേശീയ പാർട്ടികളുടെയും ആറ് സംസ്ഥാന പാർട്ടികളുടെയും വാദം കമീഷൻ കേട്ടു. 2019ലെ പാർലമെന്റ് തെരഞ്ഞെടുപ്പ് ഫലത്തിെന്റ അടിസ്ഥാനത്തിൽ പദവി താഴ്ത്താതിരിക്കാൻ കാരണം കാണിക്കണമെന്നാവശ്യപ്പെട്ട് ടി.എം.സി, സി.പി.ഐ, എൻ.സി.പി പാർട്ടികൾക്ക് തെരഞ്ഞെടുപ്പ് കമീഷൻ നേരത്തേ നോട്ടീസയച്ചിരുന്നു. എന്നാൽ, കോവിഡ് മഹാമാരി കാരണം ഇതിൽ തുടർ നടപടിയുണ്ടായില്ല.
കഴിഞ്ഞ വർഷം നവംബറിലാണ് തെരഞ്ഞെടുപ്പ് കമീഷൻ ഇതുസംബന്ധിച്ച നടപടികൾ പുനരാരംഭിച്ചത്. ഇതിെന്റ ഭാഗമായാണ് ചൊവ്വാഴ്ച എൻ.സി.പി, സി.പി.ഐ എന്നിവയുടെ പ്രതികരണം കേട്ടത്. ടി.എം.സിയെയും വിളിപ്പിച്ചിരുന്നതായി തെരഞ്ഞെടുപ്പ് കമീഷൻ വൃത്തങ്ങൾ വ്യക്തമാക്കി.
ഭാരത് രാഷ്ട്രസമിതി, മിസോറം പീപ്ൾസ് കോൺഫറൻസ്, രാഷ്ട്രീയ ലോക്ദൾ, പീപ്ൾസ് ഡെമോക്രാറ്റിക് അലയൻസ്, പാട്ടാളി മക്കൾ കക്ഷി, റവലൂഷനറി സോഷ്യലിസ്റ്റ് പാർട്ടി എന്നിവയാണ് തെരഞെഞടുപ്പ് കമീഷൻ വാദം കേട്ട സംസ്ഥാന പാർട്ടികൾ.
അംഗീകാരമുള്ള ദേശീയ പാർട്ടിക്ക് ലോക്സഭാ തെരഞ്ഞെടുപ്പിലും നിയമസഭാ തെരഞ്ഞെടുപ്പുകളിലും സ്വന്തം ചിഹ്നത്തിൽ മത്സരിക്കാൻ കഴിയും. തെരഞ്ഞെടുപ്പിൽ കൂടുതൽ താരപ്രചാരകരെ രംഗത്തിറക്കാനും ഈ പാർട്ടികൾക്ക് സാധിക്കും. ബി.െജ.പി, കോൺഗ്രസ്, ബി.എസ്.പി, സി.പി.ഐ, സി.പി.എം, ടി.എം.സി, എൻ.സി.പി, നാഷനൽ പീപ്ൾസ് പാർട്ടി എന്നിവയാണ് അംഗീകൃത ദേശീയ പാർട്ടികൾ. അംഗീകാരമുള്ള 50ലധികം സംസ്ഥാന പാർട്ടികളുമുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.