പെൺകുട്ടികളെ മാവോയിസ്റ്റ് അംഗങ്ങളാക്കാൻ ശ്രമിച്ചതായി എൻ.ഐ.എ; അഞ്ചുപേർക്കെതിരെ കുറ്റപത്രം

ന്യൂഡൽഹി: പെൺകുട്ടികളെ നിരോധിത മാവോയിസ്റ്റ് സംഘടനയിൽ അംഗങ്ങളാക്കാൻ ശ്രമിച്ചു എന്ന കേസിൽ അഞ്ചുപേർക്കെതിരെ എൻ.ഐ.എ കുറ്റപത്രം. വിജയവാഡയിലെ പ്രത്യേക എൻ.ഐ.എ കോടതിയിൽ തിങ്കളാഴ്ചയാണ് കുറ്റപത്രം സമർപ്പിച്ചത്.

രാധ എന്ന പെൺകുട്ടിയെ റിക്രൂട്ട് ചെയ്തുവെന്ന കേസ് വിശാഖപട്ടണം പൊലീസാണ് ആദ്യം അന്വേഷിച്ചിരുന്നത്. പിന്നീട് എൻ.ഐ.എ ഏറ്റെടുക്കുകയായിരുന്നു. പ്രതികളായ ദൊങ്കരി ദേവേന്ദ്ര, ദുബാസി സ്വപ്ന, ചുക്ക ശിൽപ എന്നിവർ ബാലികയെ ചൈതന്യ മഹിളാ സംഘം എന്ന സംഘടനയിലേക്കാകർഷിച്ചെന്നും പിന്നീട് നിരോധിത സംഘടനയായ സി.പി.ഐ (മാവോയിസ്റ്റ്) ലേക്ക് റിക്രൂട്ട് ചെയ്തുവെന്നും കുറ്റപത്രത്തിൽ പറയുന്നു.

പ്രതികൾ സി.പി.ഐ(മാവോയിസ്റ്റ്)ലേക്ക് വേറെയും പെൺകുട്ടികളെ ചേർത്തിട്ടുണ്ടെന്നും എൻ.ഐ.എ വക്താവ് പറഞ്ഞു. ഗൂഢാലോചനയിൽ ചൈതന്യ മഹിളാ സംഘത്തിന്റെ മറ്റ് നേതാക്കളുടെ പങ്ക് അന്വേഷിക്കുകയാണെന്നും ഏജൻസി വക്താവ് പറഞ്ഞു.

Tags:    
News Summary - Recruitment of young girls in Naxalite outfit: NIA files charge sheet

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.